എയിംസ് എവിടെ വേണമെന്ന കാര്യത്തില്‍ സംസ്ഥാനത്തിന് നിശ്ചയമില്ല; കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കേരളത്തിനൊരു എയിംസ് എന്ന വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ലോക്‌സഭയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. എയിംസ് എവിടെ വേണമെന്ന കാര്യത്തില്‍ സംസ്ഥാനത്തിന് നിശ്ചയമില്ലെന്ന് മന്ത്രി ആരോപിച്ചു. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് എയിംസ് വൈകുന്നതില്‍ കേരളത്തെ വിമര്‍ശിച്ച് ആരേഗ്യ മന്ത്രി രംഗത്തെത്തിയത്. എംയിസിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഏകോപനമുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോരുത്തരും ഓരോ സ്ഥലത്ത് എയിംസ് വേണമെന്ന് അഭ്യര്‍ഥിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. നാല് സ്ഥലങ്ങളിലാണ് എയിംസ് എന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. നാല് സ്ഥലങ്ങള്‍ […]

ന്യൂഡെല്‍ഹി: കേരളത്തിനൊരു എയിംസ് എന്ന വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ലോക്‌സഭയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. എയിംസ് എവിടെ വേണമെന്ന കാര്യത്തില്‍ സംസ്ഥാനത്തിന് നിശ്ചയമില്ലെന്ന് മന്ത്രി ആരോപിച്ചു. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് എയിംസ് വൈകുന്നതില്‍ കേരളത്തെ വിമര്‍ശിച്ച് ആരേഗ്യ മന്ത്രി രംഗത്തെത്തിയത്.

എംയിസിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഏകോപനമുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോരുത്തരും ഓരോ സ്ഥലത്ത് എയിംസ് വേണമെന്ന് അഭ്യര്‍ഥിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. നാല് സ്ഥലങ്ങളിലാണ് എയിംസ് എന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്. നാല് സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത ഘട്ടത്തില്‍ എയിംസ് പ്രഖ്യാപനം ഉണ്ടാകുമോ എന്ന അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് അനുയോജ്യമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം മറുപടി നല്‍കി.

Related Articles
Next Story
Share it