ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തോടെ കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുന്നു; കേരളത്തില്‍ നിന്ന് പി.കെ കൃഷ്ണദാസ് പരിഗണനയില്‍

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേന്ദ്രത്തിലെ എന്‍.ഡി.എ മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ബിഹാറിലെ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയേയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കെ. സുരേന്ദ്രന്റെ എതിര്‍ ഗ്രൂപ്പില്‍ പെട്ട പി.കെ കൃഷ്ണദാസും പരിഗണനയിലുണ്ട്. കൃഷ്ണദാസിനെ കേന്ദ്രമന്ത്രിയാക്കിയാല്‍ കേരളത്തിലെ ബി.ജെ.പി ഗ്രൂപ്പ് പോരിന്റെ വീര്യം കുറയ്ക്കാനാകുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു. വിവിധ സംസ്ഥാനങ്ങളിലുള്ള ചില മുതിര്‍ന്ന നേതാക്കളേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അസമില്‍ നിന്നുള്ള ഹിമന്ദ […]

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേന്ദ്രത്തിലെ എന്‍.ഡി.എ മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ബിഹാറിലെ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയേയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് കെ. സുരേന്ദ്രന്റെ എതിര്‍ ഗ്രൂപ്പില്‍ പെട്ട പി.കെ കൃഷ്ണദാസും പരിഗണനയിലുണ്ട്. കൃഷ്ണദാസിനെ കേന്ദ്രമന്ത്രിയാക്കിയാല്‍ കേരളത്തിലെ ബി.ജെ.പി ഗ്രൂപ്പ് പോരിന്റെ വീര്യം കുറയ്ക്കാനാകുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു. വിവിധ സംസ്ഥാനങ്ങളിലുള്ള ചില മുതിര്‍ന്ന നേതാക്കളേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അസമില്‍ നിന്നുള്ള ഹിമന്ദ ബിശ്വ ശര്‍മയെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നു.

Related Articles
Next Story
Share it