മന്ത്രിസഭയിലെ പ്രമുഖരടക്കം 12 കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു; പുതിയ കേന്ദ്ര മന്ത്രിസഭയില്‍ ഏക മലയാളി ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍, ഉഡുപ്പി എംപി ശോഭ കരന്തലാജെയും സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയ്ക്ക് തൊട്ടുമുമ്പ് ബിജെപിയെ ഞെട്ടിച്ച് പ്രമുഖരുടെ രാജി. മോദി മന്ത്രിസഭയിലെ പ്രമുഖരടക്കം 12 കേന്ദ്ര മന്ത്രിമാരാണ് രാജിവെച്ചത്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേയാണ് അപ്രതീക്ഷിത രാജികള്‍. നിയമം - ഇലക്ട്രോണിക്‌സ് - ഐ ടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദും വനം - പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചവരില്‍ പ്രധാനികളാണ്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് തുടങ്ങിയത്. ഹര്‍ഷവര്‍ധന്‍, അശ്വിനി കുമാര്‍ ചൗബേ, […]
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയ്ക്ക് തൊട്ടുമുമ്പ് ബിജെപിയെ ഞെട്ടിച്ച് പ്രമുഖരുടെ രാജി. മോദി മന്ത്രിസഭയിലെ പ്രമുഖരടക്കം 12 കേന്ദ്ര മന്ത്രിമാരാണ് രാജിവെച്ചത്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേയാണ് അപ്രതീക്ഷിത രാജികള്‍. നിയമം - ഇലക്ട്രോണിക്‌സ് - ഐ ടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദും വനം - പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചവരില്‍ പ്രധാനികളാണ്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് തുടങ്ങിയത്. ഹര്‍ഷവര്‍ധന്‍, അശ്വിനി കുമാര്‍ ചൗബേ, […]
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയ്ക്ക് തൊട്ടുമുമ്പ് ബിജെപിയെ ഞെട്ടിച്ച് പ്രമുഖരുടെ രാജി. മോദി മന്ത്രിസഭയിലെ പ്രമുഖരടക്കം 12 കേന്ദ്ര മന്ത്രിമാരാണ് രാജിവെച്ചത്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേയാണ് അപ്രതീക്ഷിത രാജികള്‍. നിയമം - ഇലക്ട്രോണിക്‌സ് - ഐ ടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദും വനം - പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവച്ചവരില്‍ പ്രധാനികളാണ്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് തുടങ്ങിയത്. ഹര്‍ഷവര്‍ധന്‍, അശ്വിനി കുമാര്‍ ചൗബേ, രമേശ് പൊഖ്‌റിയാല്‍, സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി തുടങ്ങിയവരും പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിസമര്‍പ്പിച്ചു.
43 പേരാണ് പുതുതായി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുനഃ സംഘടിപ്പിച്ചു. ആറ് വനിതകള്‍ അടക്കം 43 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ 15 പേര്‍ ക്യാബിനറ്റ് റാങ്കുള്ളവരാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയില്‍ കായിക മന്ത്രിയായിരുന്നു അദ്ദേഹം. കിരണ്‍ റിജിജുവിനും ഹര്‍ദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആര്‍.കെ. സിംഗിനും ജി. കിഷന്‍ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍, ഉഡുപ്പി ചിക്മംഗളൂരു എംപി ശോഭ കരന്തലാജെ എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചു. സഹമന്ത്രിമാരാണിരുവരും. മന്ത്രിസഭയിലെ ഏകമലയാളിയാണ് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖര്‍. വനിതാ നേതാക്കളായ അനുപ്രിയ പട്ടേല്‍, മീനാക്ഷി ലേഖി എന്നിവര്‍ക്കും കേന്ദ്ര സഹമന്ത്രിസ്ഥാനമാണ് ലഭിച്ചത്.
കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്ത രീതി സംബന്ധിച്ച് ആഗോള തലത്തില്‍ ഇന്ത്യ വിമര്‍ശനം നേരിട്ടിരുന്നു. പ്രവര്‍ത്തന മികവിലെ പോരായ്മകളാണ് ഹര്‍ഷവര്‍ധന്റെയും തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറിന്റെയും വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന രമേശ് പൊഖ്രിയാലിന്റെയും രാജിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേന്ദ്രമന്ത്രിമാര്‍
നാരായണ്‍ റാണെ
സര്‍ബാനന്ദ സോനോവാള്‍
ഡോ. വീരേന്ദ്ര കുമാര്
ജ്യോതിരാദിത്യ സിന്ധ്യ
രാമചന്ദ്ര പ്രസാദ് സിങ
അശ്വിനി വൈഷ്ണവ്
പശുപതി കുമാര്‍ പരസ്
കിരണ്‍ റിജിജു
രാജ് കുമാര്‍ സിങ്
ഹര്‍ദീപ് സിങ് പുരി
മസൂഖ് മാണ്ഡവ്യ
ഭൂപേന്ദ്ര യാദവ്
പുരുഷോത്തം രുപാലിയ
ജി കിഷന്‍ റെഡ്ഡി
അനുരാജ് സിങ് ഠാക്കൂര്‍
പങ്കജ് ചൗധരി
അനുപ്രിയ സിങ് പട്ടേല്‍
സത്യപാല്‍ സിങ് ബാഗേല്‍
രാജീവ് ചന്ദ്രശേഖര്‍
ശോഭാ കരന്തലജെ
ഭാനുപ്രതാപ് സിങ് വര്‍മ
ദര്‍ശന വിക്രം ജര്‍ദോഷ്
മീനാക്ഷി ലേഖി
അന്നപൂര്‍ണ ദേവി
എ നാരായണ സ്വാമി
കൗശല്‍ കിഷോര്‍
അജയ് ഭട്ട്
ബിഎല്‍ വര്‍മ
അജയ് കുമാര്‍
ചൗബന്‍ ദേവുവിങ്
ഭഗവന്ത് ഖുബ
കപില്‍ പാട്ടീല്‍
പ്രതിമ ഭൗമിക്
സുഭാഷ് സര്‍ക്കാര്‍
ഡോ. ഭഗവത് കിഷന്റാവു കാരാട്
ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
ഡോ. ഭാരതി പ്രവിണ്‍ പവാര്‍
ബിശ്വേശ്വര്‍ ടുഡു
ശന്തനു ഠാക്കൂര്‍
ഡോ. എം മഹേന്ദ്രഭായി
ജോണ്‍ ബരിയ
ഡോ. എല്‍ മുരുകന്‍
നിശിത് പ്രാമാണിക്