പുതിയ 50 വിമാനത്താവളങ്ങള്‍; 7 ലക്ഷം വരെ ആദായനികുതിയില്ല

ന്യൂഡല്‍ഹി: ആരോഗ്യ, കാര്‍ഷിക, ഗതാഗത, തൊഴില്‍ മേഖലകളില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് രണ്ടാമത് നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആദായനികുതി ദായകര്‍ക്ക് ആനുകൂല്യങ്ങളുണ്ട്. ആദായ നികുതി പരിധി ഇളവ് 7 ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെയിത് 5ലക്ഷമായിരുന്നു. വരുമാനം 7 ലക്ഷത്തിന് മുകളിലായാല്‍ പുതിയ ആദായ നികുതി സ്‌കീമില്‍ 3ലക്ഷം വരെ നികുതിയില്ല. 3 മുതല്‍ 6 ലക്ഷം വരെ 5 ശതമാനവും 6 മുതല്‍ 9 […]

ന്യൂഡല്‍ഹി: ആരോഗ്യ, കാര്‍ഷിക, ഗതാഗത, തൊഴില്‍ മേഖലകളില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് രണ്ടാമത് നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് രാവിലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആദായനികുതി ദായകര്‍ക്ക് ആനുകൂല്യങ്ങളുണ്ട്. ആദായ നികുതി പരിധി ഇളവ് 7 ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെയിത് 5ലക്ഷമായിരുന്നു. വരുമാനം 7 ലക്ഷത്തിന് മുകളിലായാല്‍ പുതിയ ആദായ നികുതി സ്‌കീമില്‍ 3ലക്ഷം വരെ നികുതിയില്ല. 3 മുതല്‍ 6 ലക്ഷം വരെ 5 ശതമാനവും 6 മുതല്‍ 9 ലക്ഷം വരെ 10 ശതമാനവും 9 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 മുതല്‍ 15ലക്ഷം വരെ 20 ശതമാനവുമാണ് നികുതി.
രാജ്യത്ത് പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ നീക്കിവെച്ചു.
ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നുവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അമൃത കാലത്തെ ആദ്യബജറ്റെന്ന് പറഞ്ഞ ധനമന്ത്രി, സ്വതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ളതാണ് ഇതെന്നും വ്യക്തമാക്കി.
പി.എം. ഗരീബ് കല്യാണ്‍ അന്നയോജന ഒരു വര്‍ഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. മൂന്നു ഘടകങ്ങളിലാണ് ഊന്നല്‍. 1) പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍. യുവാക്കള്‍ക്ക് മുന്‍ഗണന. 2) സാമ്പത്തിക വളര്‍ച്ചയും തൊഴിലും വര്‍ധിപ്പിക്കല്‍. 3) സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍.
സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യം. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും. ഇതിന് 2,516 കോടി രൂപ വകയിരുത്തി.
മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങള്‍ക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു.
നിലവിലെ 157 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുബന്ധമായി 157 നഴ്‌സിങ് കോളേജുകളും സ്ഥാപിക്കും. അരിവാള്‍ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും.
ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. പഞ്ചായത്ത് വാര്‍ഡ് തലത്തിലും സഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആളോഹരി വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 1.97 ലക്ഷം രൂപയായി.
വികസനം, യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സാധാരണക്കാരനിലും എത്തിച്ചേരല്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികള്‍ക്ക് എന്നും മുന്‍ഗണന നല്‍കി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടി ഇന്ത്യ തിളങ്ങുകയാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന് എന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നല്‍ നല്‍കും. വലിയ അവസരങ്ങളാണ് യുവാക്കള്‍ക്കായി തുറന്നിട്ടിരിക്കുന്നത്.
9.6 കോടി പാചക വാതക കണക്ഷന്‍, 11.7 കോടി ശൗചാലയങ്ങള്‍ ഇതെല്ലാം യാഥാര്‍ത്ഥ്യമാക്കി.

Related Articles
Next Story
Share it