കേന്ദ്ര ബജറ്റ്: പി.എം. ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍; ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍

ദില്ലി: 25 വര്‍ഷത്തേക്കുള്ള വികസന ബ്ലുപ്രിന്റാണ് ഇതെന്നും നാല് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇന്ന് രാവിലെ 11 മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു. പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണ്ണസജ്ജമാണെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, 60 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ്ഘടന ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 'പി.എം […]

ദില്ലി: 25 വര്‍ഷത്തേക്കുള്ള വികസന ബ്ലുപ്രിന്റാണ് ഇതെന്നും നാല് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇന്ന് രാവിലെ 11 മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു.
പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം പൂര്‍ണ്ണസജ്ജമാണെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, 60 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ്ഘടന ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 'പി.എം ഗതിശക്തി' മാസ്റ്റര്‍ പ്ലാന്‍ ധനമന്ത്രി പ്രഖ്യാപിച്ചു. നാല് കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക. 1) പി.എം ഗതിശക്തി പദ്ധതി, 2) എല്ലാവര്‍ക്കും വികസനം, 3) ഉല്‍പാദന വികസനം, 4) നിക്ഷേപ പ്രോത്സാഹനം എന്നിവയാണ് അവ. കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചുകൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കോവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം തയ്യാറാണെന്ന് അവര്‍ പറഞ്ഞു.
14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ദേശീയപാതകള്‍ 25,000 കിലോമീറ്ററാക്കി ഉയര്‍ത്തും. എല്‍.ഐ.സി ഐ.പി.ഒ ഉടന്‍ ഉണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു.
അഞ്ച് നദികളെ ബന്ധിപ്പിക്കുന്ന പുതിയ നദീ സംയോജന പദ്ധതികള്‍ വരും. ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കും. രണ്ട് ലക്ഷം അംഗന്‍വാടികള്‍ നവീകരിക്കും. പി.എം ആവാസ് യോജനയില്‍ 80 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് രണ്ട് ലക്ഷം കോടി നീക്കിവെക്കും. തൊഴിലുറപ്പിന് കൂടുതല്‍ തുക മാറ്റിവെക്കും. ഇ പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍ നടപ്പിലാക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നല്‍കും. 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും. കാര്‍ഷിക രംഗത്ത് ഡ്രോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും. പ്രത്യേക സാമ്പത്തിക മേഖലാ നിയമം പാസാക്കും. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കും. വ്യവസായ വികസനത്തിന് 'ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍'വരും. സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍ തയ്യാറാക്കും. 2000 കിലോമീറ്റര്‍ റെയില്‍പാത ലോക നിലവാരത്തില്‍ നവീകരിക്കും. പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം വണ്‍ ക്ലാസ് വണ്‍ ടി.വി ചാനല്‍ പദ്ധതി ആരംഭിക്കും. പ്രാദേശിക ഭാഷകളിലായിരിക്കും ചാനലുകള്‍. കാര്‍ഷിക സര്‍വ്വകലാശാലകളിലെ സിലബസ് നവീകരിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.

Related Articles
Next Story
Share it