ബൈക്കില്‍ മറ്റൊരു വാഹനമിടിച്ചതിനെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ നിന്നും താഴെ വീണ് 47കാരന്‍ മരിച്ചു; അപകടം നടന്നത് തൊക്കോട്ട് ജംഗ്ഷനില്‍

മംഗളൂരു: ബൈക്കില്‍ മറ്റൊരു വാഹനമിടിച്ചതിനെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ നിന്നും താഴെ വീണ് 47കാരന്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് തൊക്കോട്ട് ജംഗ്ഷനിലെ മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. തൊക്കോടിനടുത്ത് സരലയ കോളനിയിലെ യ സുബ്രഹ്‌മണ്യ റാവു സിന്ധ്യയാണ് (47) മരിച്ചത്. സുബ്രഹ്‌മണ്യ മംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുബ്രഹ്‌മണ്യറാവുവിന്റെ ബുള്ളറ്റ് ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സുബ്രഹ്‌മണ്യ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയാണുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്‌മണ്യനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാഗൂരി […]

മംഗളൂരു: ബൈക്കില്‍ മറ്റൊരു വാഹനമിടിച്ചതിനെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ നിന്നും താഴെ വീണ് 47കാരന്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് തൊക്കോട്ട് ജംഗ്ഷനിലെ മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. തൊക്കോടിനടുത്ത് സരലയ കോളനിയിലെ യ സുബ്രഹ്‌മണ്യ റാവു സിന്ധ്യയാണ് (47) മരിച്ചത്. സുബ്രഹ്‌മണ്യ മംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുബ്രഹ്‌മണ്യറാവുവിന്റെ ബുള്ളറ്റ് ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സുബ്രഹ്‌മണ്യ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയാണുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്‌മണ്യനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാഗൂരി ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it