അപ്രതീക്ഷിത മഴയും ഇടിമിന്നലും; ജില്ലയില്‍ വ്യാപക നാശനഷ്ടം

കാസര്‍കോട്: ഇന്നലെ അപ്രതീക്ഷിതമായി പെയ്ത മഴയും ഇടിമിന്നലും ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. ഇടിമിന്നലിനെ തുടര്‍ന്ന് പല വീടുകളിലും നാശനഷ്ടമുണ്ടായി. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിക്കുകയും വീട്ടുചുമരുകളില്‍ വിള്ളലുണ്ടാകുകയും ചെയ്തു. ആലംപാടി അക്കരപ്പള്ളയിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മറിയുമ്മയുടെ വീടിനോട് ചേര്‍ന്ന മതില്‍ മറിയുകയും വീടിന്റെ ഒരു ഭാഗം തകരുകയുമുണ്ടായി. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മുട്ടത്തൊടി ചെറിയാലംപാടിയിലെ മുനീറിന്റെ വീട്ടിലെ ചുമരില്‍ വിള്ളലുണ്ടായി. കോണ്‍ക്രീറ്റ് ഇളകിയ നിലയിലാണ്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി വ്യാപകമായി കൃഷിനാശമുണ്ടായി. നെല്‍കൃഷിയാണ് […]

കാസര്‍കോട്: ഇന്നലെ അപ്രതീക്ഷിതമായി പെയ്ത മഴയും ഇടിമിന്നലും ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. ഇടിമിന്നലിനെ തുടര്‍ന്ന് പല വീടുകളിലും നാശനഷ്ടമുണ്ടായി. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിക്കുകയും വീട്ടുചുമരുകളില്‍ വിള്ളലുണ്ടാകുകയും ചെയ്തു. ആലംപാടി അക്കരപ്പള്ളയിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മറിയുമ്മയുടെ വീടിനോട് ചേര്‍ന്ന മതില്‍ മറിയുകയും വീടിന്റെ ഒരു ഭാഗം തകരുകയുമുണ്ടായി.
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മുട്ടത്തൊടി ചെറിയാലംപാടിയിലെ മുനീറിന്റെ വീട്ടിലെ ചുമരില്‍ വിള്ളലുണ്ടായി.
കോണ്‍ക്രീറ്റ് ഇളകിയ നിലയിലാണ്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി വ്യാപകമായി കൃഷിനാശമുണ്ടായി. നെല്‍കൃഷിയാണ് വ്യാപകമായി നശിച്ചത്. ഷിറിബാഗിലു ബേരയില്‍ 15 ഏക്കറോളം നെല്‍കൃഷി വെള്ളം കയറി നശിച്ചു.

Related Articles
Next Story
Share it