യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് വിഷം കഴിച്ച യുവതി ഒമ്പത് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി

ഉഡുപ്പി: യോഗ്യതക്കനുസരിച്ച ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് വിഷം കഴിച്ച യുവതി ഒമ്പത് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. സഹന (23) എന്ന യുവതിയാണ് മരണപ്പെട്ടത്. മൂത്ത സഹോദരിയുടെ ഷിര്‍വ എഡ്മേരുവിലെ വീട്ടില്‍ വെച്ചാണ് സഹന വിഷം കഴിച്ചത്. മംഗളൂരുവിലെ ഒരു കോളേജില്‍ നിന്ന് ഒന്നര വര്‍ഷം മുമ്പ് സഹന എംബിഎ പൂര്‍ത്തിയാക്കി. എന്നാല്‍ പഠിപ്പിന് അനുസരിച്ചുള്ള ജോലിയൊന്നും യുവതിക്ക് ലഭിച്ചില്ല. സഹന ഏപ്രില്‍ 30ന് ഷിര്‍വയ്ക്ക് സമീപമുള്ള കട്ടിംഗേരി ഗ്രാമത്തിലെ എഡ്മേരുവിലുള്ള മൂത്ത സഹോദരി സൗമ്യയുടെ വീട്ടില്‍ […]

ഉഡുപ്പി: യോഗ്യതക്കനുസരിച്ച ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് വിഷം കഴിച്ച യുവതി ഒമ്പത് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. സഹന (23) എന്ന യുവതിയാണ് മരണപ്പെട്ടത്. മൂത്ത സഹോദരിയുടെ ഷിര്‍വ എഡ്മേരുവിലെ വീട്ടില്‍ വെച്ചാണ് സഹന വിഷം കഴിച്ചത്. മംഗളൂരുവിലെ ഒരു കോളേജില്‍ നിന്ന് ഒന്നര വര്‍ഷം മുമ്പ് സഹന എംബിഎ പൂര്‍ത്തിയാക്കി. എന്നാല്‍ പഠിപ്പിന് അനുസരിച്ചുള്ള ജോലിയൊന്നും യുവതിക്ക് ലഭിച്ചില്ല. സഹന ഏപ്രില്‍ 30ന് ഷിര്‍വയ്ക്ക് സമീപമുള്ള കട്ടിംഗേരി ഗ്രാമത്തിലെ എഡ്മേരുവിലുള്ള മൂത്ത സഹോദരി സൗമ്യയുടെ വീട്ടില്‍ പോയിരുന്നു. രാത്രിയില്‍ യുവതി വിഷം കഴിച്ചു. മെയ് ഒന്നിന് രാവിലെ സഹന ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഉഡുപ്പിയിലെ മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി. ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായതോടെ മെയ് 7ന് ഉഡുപ്പിയിലെ ജില്ലാ സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് യുവതി മരണപ്പെട്ടത്.

Related Articles
Next Story
Share it