കാസര്‍കോട് നഗരസഭ വിദ്യാര്‍ത്ഥികളുടെ സാഹിത്യ സംഗമം 'സര്‍ഗ്ഗ സല്ലാപം' സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ വിദ്യാര്‍ത്ഥികളുടെ സാഹിത്യ സംഗമം 'സര്‍ഗ്ഗ സല്ലാപം' ശ്രദ്ധേയമായി. നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങ് കാസര്‍കോട് അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. ആയത്ത് ക്ലോത്തിംഗുമായി സഹകരിച്ച് നഗരസഭ വായനാ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനവുയായി ബന്ധപ്പെട്ട് സ്‌കൂളുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന 'വിദ്യാര്‍ത്ഥി അംബാസഡറായി' സാഹിത്യ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ വിദ്യാര്‍ത്ഥികളുടെ സാഹിത്യ സംഗമം 'സര്‍ഗ്ഗ സല്ലാപം' ശ്രദ്ധേയമായി. നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങ് കാസര്‍കോട് അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. ആയത്ത് ക്ലോത്തിംഗുമായി സഹകരിച്ച് നഗരസഭ വായനാ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനവുയായി ബന്ധപ്പെട്ട് സ്‌കൂളുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന 'വിദ്യാര്‍ത്ഥി അംബാസഡറായി' സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു.
നാടകകൃത്ത് പത്മനാഭന്‍ ബ്ലാത്തൂര്‍ കവിത സംബന്ധമായ വിഷയത്തിലും കഥാകൃത്ത് ബാലകൃഷ്ണന്‍ ചെര്‍ക്കള കഥകള്‍ പറഞ്ഞും കുട്ടികളുമായി സംവദിച്ചു.
വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, ആയത്ത് ക്ലോത്തിംഗ് പാര്‍ട്ണര്‍ റംസീന റിയാസ്, ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ ഹക്കീം സംസാരിച്ചു. വായനാദിന മത്സരങ്ങള്‍ ഭംഗിയായി സംഘടിപ്പിച്ച അധ്യാപകര്‍ക്ക് ഉപഹാരം നല്‍കി. മുനിസിപ്പല്‍ എഡ്യുക്കേഷന്‍ കമ്മിറ്റി സെക്രട്ടറി യശോദ ടീച്ചര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it