മര്‍കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. അപകട സ്ഥലത്തുനിന്നും 21 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ ഭൂരിഭാഗവും അന്തര്‍ സംസ്ഥാന തൊഴിലാളാണെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോണ്‍ക്രീറ്റ് താങ്ങിയ തൂണുകള്‍ തെന്നിയതാണ് അപകടകാരണമായതെന്നാണ് വിലയിരുത്തലെന്ന് മര്‍കസ് നോളജ് സിറ്റി സിഇഒ അബ്ദുല്‍ സലാം […]

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലെ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. അപകട സ്ഥലത്തുനിന്നും 21 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ ഭൂരിഭാഗവും അന്തര്‍ സംസ്ഥാന തൊഴിലാളാണെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കോണ്‍ക്രീറ്റ് താങ്ങിയ തൂണുകള്‍ തെന്നിയതാണ് അപകടകാരണമായതെന്നാണ് വിലയിരുത്തലെന്ന് മര്‍കസ് നോളജ് സിറ്റി സിഇഒ അബ്ദുല്‍ സലാം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കെട്ടിടത്തിന്റെ നിര്‍മാണം അനുമതിയോടെ തന്നെയാണെന്നും മര്‍കസ് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് താമരശ്ശേരി-കോടഞ്ചേരി പഞ്ചായത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ കീഴിലാണ് നോളജ് സിറ്റി പണിയുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ പണി നടക്കുന്നിനിടെയാണ് തകര്‍ന്നുവീണത്. പല സ്ഥാപനങ്ങളും കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ പദ്ധതികള്‍ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

അതേസമയം കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന നടപടി ഇതുവരെ പൂര്‍ത്തിയായിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പ്രഥമിക പരിശോധന നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അനധികൃത നിര്‍മ്മാണമാണെന്ന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രസിഡന്റ് പറഞ്ഞു.

മര്‍ക്കസ് നോളജ് സിറ്റിയെന്ന പേരില്‍ ഒരു ഉപഗ്രഹ നഗരമെന്ന തരത്തിലാണ് പ്രദേശത്ത് വിഭാനം ചെയ്തിരുന്നത്. പള്ളി, ഐടി പാര്‍ക്ക് വാണിജ്യ സ്ഥാപനങ്ങള്‍, സ്‌കൂള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായുള്ള കെട്ടിടങ്ങളാണ് ഇവിടെ നിര്‍മ്മാണത്തിലുള്ളത്. പള്ളിയുടെ നിര്‍മ്മാണം നേരത്തെ കഴിഞ്ഞിരുന്നു. തകര്‍ന്ന് വീണ കെട്ടിടം സ്‌കൂളിന് വേണ്ടി നിര്‍മിക്കുന്നതാണെന്നാണ് ലഭ്യമായ വിവരം. രണ്ട് പഞ്ചായത്തിലായാണ് മര്‍ക്കസ് നോളജ് സിറ്റിയുടെ ഭൂമിയുള്ളത്.

അപകടം സംഭവിക്കുമ്പോള്‍ 59 തൊഴിലാളികളായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്. 29 പേര്‍ ഈ കെട്ടിടത്തിന്റെ പണിയിലേര്‍പ്പെട്ടവരായിരുന്നു. ഇതില്‍ 15 പേര്‍ അപകടം സംഭവിക്കുമ്പോള്‍ കെട്ടിടത്തിന്റെ ഉള്ളിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് കൂടുതലും പരിക്കേറ്റത്. മൊത്തം 23 പേര്‍ക്ക് അപകടത്തെ തുടര്‍ന്ന് പരിക്കേറ്റു. പരിക്കേറ്റവരില്‍ കെട്ടിടനിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന സൈറ്റ് എഞ്ചിനീയറായ സ്ത്രീയും ഉണ്ടെന്നാണ് ലഭ്യമായ വിവരം.

Related Articles
Next Story
Share it