അണ്ടര്‍-16 അന്തര്‍ ജില്ലാ ക്രിക്കറ്റ്; വയനാടിനെ തോല്‍പ്പിച്ച് കാസര്‍കോട് ജേതാക്കളായി

കാസര്‍കോട്: മാന്യ കെസിഎ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍-16 ഗ്രൂപ്പ് എ അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് ജേതാക്കളായി. ടൂര്‍ണമെന്റിലെ കാസര്‍കോട്-വയനാട് തമ്മിലുള്ള അവസാന മത്സരം 9 വിക്കറ്റിന്ന് 139 റണ്‍സ് എന്ന നിലയില്‍ പുനരാരംഭിച്ച കളി ജസീലിന്റെയും സൂരജിന്റെയും 50 റണ്‍സ് അവസാന വിക്കറ്റ് കൂട്ട് കെട്ടില്‍ 76 ഓവറില്‍ 189 റണ്‍സ് നേടി ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച വയനാട് കാസര്‍കോടിന്റെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ജസീലിന്റെ ബൗളിംഗ് മികവിന്ന് മുന്നില്‍ 46.3 […]

കാസര്‍കോട്: മാന്യ കെസിഎ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍-16 ഗ്രൂപ്പ് എ അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് ജേതാക്കളായി. ടൂര്‍ണമെന്റിലെ കാസര്‍കോട്-വയനാട് തമ്മിലുള്ള അവസാന മത്സരം 9 വിക്കറ്റിന്ന് 139 റണ്‍സ് എന്ന നിലയില്‍ പുനരാരംഭിച്ച കളി ജസീലിന്റെയും സൂരജിന്റെയും 50 റണ്‍സ് അവസാന വിക്കറ്റ് കൂട്ട് കെട്ടില്‍ 76 ഓവറില്‍ 189 റണ്‍സ് നേടി ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച വയനാട് കാസര്‍കോടിന്റെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ജസീലിന്റെ ബൗളിംഗ് മികവിന്ന് മുന്നില്‍ 46.3 ഓവറില്‍ 84 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ കാസര്‍കോട് ഒരു ഇന്നിംഗ്‌സിനും 39 റണ്‍സിനും വിജയിച്ചു. വയനാടിന് വേണ്ടി അഭിഷേക് റാം 79 പന്തില്‍ 29 റണ്‍സും ശ്രീ ആര്‍ ശ്രീശാന്ത് 56 പന്തില്‍ 18 റണ്‍സും നേടി. കാസര്‍കോടിന് വേണ്ടി മുഹമ്മദ് ജസീല്‍ 11.5 ഓവറില്‍ 14 റണ്‍സ് വഴങ്ങി 5 വിക്കറ്റും പവന്‍ കുമാറും മുഹമ്മദ് അലി ശഹ്‌റാസും 2 വിക്കറ്റുകള്‍ വീതവും നേടി. ഇന്നിംഗ്‌സ് വിജയത്തോടെ കാസര്‍കോട് 5 പോയിന്റുകള്‍ നേടി ടൂര്‍ണമെന്റ് ജേതാക്കളായി.

Related Articles
Next Story
Share it