അണ്ടര്‍-16 അന്തര്‍ ജില്ലാ ക്രിക്കറ്റ്: കാസര്‍കോടിന് 73 റണ്‍സ് ലീഡ്

കാസര്‍കോട്: മാന്യ കെ സി എ സ്റ്റേഡിയത്തില്‍ നടന്ന് വരുന്ന അണ്ടര്‍ 16 ഗ്രൂപ്പ് എ അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വയനാടിനെതിരെ കാസര്‍കോടിന് 73 റണ്‍സിന്റെ ലീഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വയനാട് 40.2 ഓവറില്‍ 66 റണ്‍സിന് എല്ലാവരും പുറത്തായി. വയനാടിന് വേണ്ടി മനീഷ് കൃഷ്ണന്‍ 102 പന്തില്‍ പുറത്താകാതെ 16 റണ്‍സും ആനന്ദ് ടിവി 45 പന്തില്‍ 18 റണ്‍സും നേടി. കാസര്‍കോടിന്റെ ഫാസ്റ്റ് […]

കാസര്‍കോട്: മാന്യ കെ സി എ സ്റ്റേഡിയത്തില്‍ നടന്ന് വരുന്ന അണ്ടര്‍ 16 ഗ്രൂപ്പ് എ അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വയനാടിനെതിരെ കാസര്‍കോടിന് 73 റണ്‍സിന്റെ ലീഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വയനാട് 40.2 ഓവറില്‍ 66 റണ്‍സിന് എല്ലാവരും പുറത്തായി. വയനാടിന് വേണ്ടി മനീഷ് കൃഷ്ണന്‍ 102 പന്തില്‍ പുറത്താകാതെ 16 റണ്‍സും ആനന്ദ് ടിവി 45 പന്തില്‍ 18 റണ്‍സും നേടി. കാസര്‍കോടിന്റെ ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ജസീല്‍ 8.2 ഓവറില്‍ 6 റണ്‍സ് വഴങ്ങി 3 വിക്കറ്റും ശ്യാം മോഹന്‍ 10 ഓവറില്‍ 12 റണ്‍സ് വഴങ്ങി 3 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിന്നിറങ്ങിയ കാസര്‍കോട് ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 47 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടിയിട്ടുണ്ട്. കാസര്‍കോടിന് വേണ്ടി അബ്ഷര്‍ ഹമീദ് 67 പന്തില്‍ 39 റണ്‍സും ക്യാപ്റ്റന്‍ മുഹമ്മദ് അലി ശഹ്‌റാസ് 19 പന്തില്‍ 26 റണ്‍സും നേടി. വയനാടിന് വേണ്ടി അഭിഷേക് റാം 9 ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റും ശ്രീ ആര്‍ ശ്രീശാന്ത് 10 ഓവറില്‍ 30 റണ്‍സ് വഴങ്ങി 2 വിക്കറ്റും നേടി.

Related Articles
Next Story
Share it