അണ്ടര്‍-14 സബ് ജില്ലാ കബഡി ചാമ്പ്യന്‍ഷിപ്പ്

കാസര്‍കോട്: അണ്ടര്‍-14 വിഭാഗം വിദ്യാര്‍ത്ഥികളുടെ കാസര്‍കോട് സബ് ജില്ലാതല കബഡി ചാമ്പ്യന്‍ഷിപ്പിന് ബെദിര പി.ടി.എം.എ.യു.പി സ്‌കൂളില്‍ തുടക്കമായി. ദേശീയ കബഡി താരം ജഗദീഷ് കുമ്പള ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബെര്‍ണാഡ് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ സി.എ. മുഹമ്മദ് കുഞ്ഞി, വാര്‍ഡ് കൗണ്‍സിലര്‍മാരായ മമ്മു ചാല, ബി.എസ്. സൈനുദ്ദീന്‍, പി.ടി.എ പ്രസിഡണ്ട് സി.ഐ. അബ്ദുല്‍ സലാം, മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സി.എ. അബ്ദുല്ല കുഞ്ഞി ഹാജി സംസാരിച്ചു. ദേശീയ സംസ്ഥാന ടീമുകളുടെ കബഡി കോച്ചുമാരായ പ്രമോദ്, […]

കാസര്‍കോട്: അണ്ടര്‍-14 വിഭാഗം വിദ്യാര്‍ത്ഥികളുടെ കാസര്‍കോട് സബ് ജില്ലാതല കബഡി ചാമ്പ്യന്‍ഷിപ്പിന് ബെദിര പി.ടി.എം.എ.യു.പി സ്‌കൂളില്‍ തുടക്കമായി. ദേശീയ കബഡി താരം ജഗദീഷ് കുമ്പള ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബെര്‍ണാഡ് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ സി.എ. മുഹമ്മദ് കുഞ്ഞി, വാര്‍ഡ് കൗണ്‍സിലര്‍മാരായ മമ്മു ചാല, ബി.എസ്. സൈനുദ്ദീന്‍, പി.ടി.എ പ്രസിഡണ്ട് സി.ഐ. അബ്ദുല്‍ സലാം, മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സി.എ. അബ്ദുല്ല കുഞ്ഞി ഹാജി സംസാരിച്ചു. ദേശീയ സംസ്ഥാന ടീമുകളുടെ കബഡി കോച്ചുമാരായ പ്രമോദ്, പ്രജീഷ്. പി.പി, സുനില്‍, സുകുമാരന്‍ മീയങ്ങാനം തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. റിഷാദ് പള്ളം, കെ.എ. അബ്ദുല്ല, മുഹമ്മദ് മാണിമൂല, അബൂബക്കര്‍ ഉഡുപ്പി, ബി.എം.സി. ബഷീര്‍, ഹാരിസ് ബി.എം, മുനീര്‍, ബഷീര്‍ കടവത്ത്, നിസാര്‍. ബി.എ, റോഷ്‌നി സംബന്ധിച്ചു. ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ തങ്ങള്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it