നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിനടിയില്‍ ഒരു രാത്രി മുഴുവനും അബോധാവസ്ഥയില്‍; രക്ഷകരായത് പ്രഭാതസവാരിക്കാരും അഗ്‌നിശമന സേനയും

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ടുമറിഞ്ഞ ഇരു ചക്രവാഹനത്തിനടിയില്‍ ഒരു രാത്രി മുഴുവന്‍ ബോധരഹിതനായി കിടന്നു. പ്രഭാത സവാരിക്കിറങ്ങിയവര്‍ വിവരം അഗ്‌നി രക്ഷാസേനയെ അറിയിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്കു മാറ്റി. കൊളവയലിലെ സോഡ കമ്പനി ഉടമ കരുണാകര(48)നെയാണ് അവശനിലയില്‍ കണ്ടത്. ഇന്നലെ രാത്രി അപകടത്തില്‍പ്പെട്ടതാണെന്നാണ് സംശയയിക്കുന്നത്. ഹൊസ്ദുര്‍ഗ് ടൗണ്‍ഹാളിന് സ്മീപത്ത് നിര്‍ത്തിയിട്ട ബസുകള്‍ക്കിടയിടയിലാണ് ഇരുചക്ര വാഹനം അപകടത്തില്‍പെട്ട നിലയില്‍ കണ്ടത്. പ്രഥമ ശുശ്രുഷ നല്‍കിയതിന് ശേഷം താലൂക്ക് ആസ്പത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റി. വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചിരുന്നു. […]

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ടുമറിഞ്ഞ ഇരു ചക്രവാഹനത്തിനടിയില്‍ ഒരു രാത്രി മുഴുവന്‍ ബോധരഹിതനായി കിടന്നു.
പ്രഭാത സവാരിക്കിറങ്ങിയവര്‍ വിവരം അഗ്‌നി രക്ഷാസേനയെ അറിയിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയിലേക്കു മാറ്റി. കൊളവയലിലെ സോഡ കമ്പനി ഉടമ കരുണാകര(48)നെയാണ് അവശനിലയില്‍ കണ്ടത്. ഇന്നലെ രാത്രി അപകടത്തില്‍പ്പെട്ടതാണെന്നാണ് സംശയയിക്കുന്നത്. ഹൊസ്ദുര്‍ഗ് ടൗണ്‍ഹാളിന് സ്മീപത്ത് നിര്‍ത്തിയിട്ട ബസുകള്‍ക്കിടയിടയിലാണ് ഇരുചക്ര വാഹനം അപകടത്തില്‍പെട്ട നിലയില്‍ കണ്ടത്.
പ്രഥമ ശുശ്രുഷ നല്‍കിയതിന് ശേഷം താലൂക്ക് ആസ്പത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും മാറ്റി. വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഫോണില്‍ 140 ലധികം മിസ് കോളുകളുണ്ടായിരുന്നു.

Related Articles
Next Story
Share it