വിട്ടുവീഴ്ചയില്ലാത്ത രാജ്യസുരക്ഷ; കാര്‍ഷിക മേഖലയില്‍ വന്‍ നേട്ടം-രാഷ്ട്രപതി

ന്യൂഡല്‍ഹി: വിട്ടുവീഴ്ചയില്ലാത്ത രാജ്യസുരക്ഷയാണ് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും രാഷ്ട്രം മുന്നോട്ട് വെക്കുന്നത് അടുത്ത 25 വര്‍ഷത്തെ വികസന ദര്‍ശനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ലോക്‌സഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ വേഗത്തില്‍ വികസിക്കുന്ന സമ്പദ് വ്യവസ്ഥയായി. കയറ്റുമതിയില്‍ ഈ വര്‍ഷം ഒന്നര ഇരട്ടി വര്‍ധനവുണ്ടായി. പാവപ്പെട്ടവര്‍ക്കായി രണ്ടുകോടി വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി. സൗജന്യ ഭക്ഷണത്തിനായി 2,60,000 കോടി രൂപ മുടക്കി. ബി.ആര്‍ അംബേദ്ക്കറുടെ തുല്യതാ നയമാണ് സര്‍ക്കാറിന്റേത്. സ്ത്രീ […]

ന്യൂഡല്‍ഹി: വിട്ടുവീഴ്ചയില്ലാത്ത രാജ്യസുരക്ഷയാണ് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും രാഷ്ട്രം മുന്നോട്ട് വെക്കുന്നത് അടുത്ത 25 വര്‍ഷത്തെ വികസന ദര്‍ശനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ലോക്‌സഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ വേഗത്തില്‍ വികസിക്കുന്ന സമ്പദ് വ്യവസ്ഥയായി. കയറ്റുമതിയില്‍ ഈ വര്‍ഷം ഒന്നര ഇരട്ടി വര്‍ധനവുണ്ടായി. പാവപ്പെട്ടവര്‍ക്കായി രണ്ടുകോടി വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി. സൗജന്യ ഭക്ഷണത്തിനായി 2,60,000 കോടി രൂപ മുടക്കി. ബി.ആര്‍ അംബേദ്ക്കറുടെ തുല്യതാ നയമാണ് സര്‍ക്കാറിന്റേത്. സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ കരുതല്‍ നല്‍കി. സാമ്പത്തിക മേഖല കുതിക്കുകയാണ്. എട്ട് വര്‍ഷത്തിനുള്ളില്‍ 50,000 കിലോ മീറ്റര്‍ ഹൈവേ നിര്‍മ്മിച്ചു. 5ജിയിലേക്ക് രാജ്യം അതിവേഗം മുന്നേറുകയാണ്. കുടിവെള്ള വിതരണ പദ്ധതിയില്‍ വലിയ മാറ്റമുണ്ടാക്കി. ചെറുകിട വ്യവസായ രംഗത്ത് ഒന്നരക്കോടി തൊഴിലുകള്‍ സൃഷ്ടിച്ചു. 7000 സ്റ്റാര്‍ട്ടപ്പുകള്‍ വഴി ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കി. മുത്തലാഖ് നിരോധനം സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകര്‍ന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Related Articles
Next Story
Share it