നിലയ്ക്കാത്ത കാരുണ്യം; മെഡിക്കല്‍ ക്യാമ്പിന് പിന്നാലെ 174 പേര്‍ക്ക് കണ്ണട നല്‍കി 75 മേറ്റ്‌സ്
കാസര്‍കോട്: കാസര്‍കോടിന് പുതിയ ചരിത്രവും മാതൃകയുമായി ആയിരങ്ങള്‍ക്ക് ആശ്വാസമേകി തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂളില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ഒതുങ്ങിയില്ല 75 മേറ്റ്‌സിന്റെ മഹനീയ സേവനം. ക്യാമ്പില്‍ പങ്കെടുത്ത നിരവധി രോഗികള്‍ക്ക് തുടര്‍ ചികിത്സയും ലാബ് പരിശോധനയും ഒരുക്കി. ഇതിന് പുറമെ ക്യാമ്പില്‍ പങ്കെടുത്ത 174 നേത്രരോഗികള്‍ക്ക് സൗജന്യമായി കണ്ണട വിതരണവും ചെയ്തു. വിതരണോദ്ഘാടനം 75 മേറ്റ്‌സ് ചെയര്‍മാന്‍ ടി.എ ഷാഹുല്‍ ഹമീദ് നിര്‍വ്വഹിച്ചു. മേറ്റ്‌സ് അംഗങ്ങള്‍ സംബന്ധിച്ചു. പല മെഡിക്കല്‍ ക്യാമ്പുകളും ഒറ്റ ദിവസത്തെ […]

കാസര്‍കോട്: കാസര്‍കോടിന് പുതിയ ചരിത്രവും മാതൃകയുമായി ആയിരങ്ങള്‍ക്ക് ആശ്വാസമേകി തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂളില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ഒതുങ്ങിയില്ല 75 മേറ്റ്‌സിന്റെ മഹനീയ സേവനം. ക്യാമ്പില്‍ പങ്കെടുത്ത നിരവധി രോഗികള്‍ക്ക് തുടര്‍ ചികിത്സയും ലാബ് പരിശോധനയും ഒരുക്കി. ഇതിന് പുറമെ ക്യാമ്പില്‍ പങ്കെടുത്ത 174 നേത്രരോഗികള്‍ക്ക് സൗജന്യമായി കണ്ണട വിതരണവും ചെയ്തു. വിതരണോദ്ഘാടനം 75 മേറ്റ്‌സ് ചെയര്‍മാന്‍ ടി.എ ഷാഹുല്‍ ഹമീദ് നിര്‍വ്വഹിച്ചു. മേറ്റ്‌സ് അംഗങ്ങള്‍ സംബന്ധിച്ചു. പല മെഡിക്കല്‍ ക്യാമ്പുകളും ഒറ്റ ദിവസത്തെ സൗജന്യ പരിശോധനയില്‍ ഒതുങ്ങുമ്പോഴാണ് അര്‍ഹരായ രോഗികള്‍ക്ക് തുടര്‍ ചികിത്സയും വലിയ തുക ചെലവ് വരുന്ന ലാബ് പരിശോധനയും കണ്ണട അടക്കമുള്ള സഹായ ഉപകരണങ്ങളും നല്‍കി 75 മേറ്റ്‌സ് മഹനീയ മാതൃകയുടെ പുതിയ ചരിത്രം എഴുതുന്നത്.
കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കെ.എസ്.ടി.പി റോഡില്‍ പഴയ പ്രസ്‌ക്ലബ് ജംഗ്ഷന്‍ മുതല്‍ പാലക്കുന്ന് വരെയും തൈകള്‍ നട്ടുപിടിപ്പിച്ച് 75 മേറ്റ്‌സ് നടത്തിവന്ന 'മരം ഒരു വരം' പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന 75 മേറ്റ്‌സ് യോഗം തീരുമാനിച്ചു. വിദ്യാനഗര്‍ മുതല്‍ ഉളിയത്തടുക്ക വരെ റോഡിന്റെ ഇരുവശത്തും നഗരവഴിയോര സൗന്ദര്യ വല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ടി.എ ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.