നഗരത്തിലെ അനധികൃത പാര്‍ക്കിംഗ്: വാഹനങ്ങളുടെ വീലിന് ലോക്കിട്ട് പൊലീസ്

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ റോഡ് കയ്യേറിയുള്ള അനധികൃത പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടിയുമായി പൊലീസ് രംഗത്ത്. നിയമം ലംഘിച്ച് ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് വീല്‍ലോക്കര്‍ ചെയ്തുവരികയാണ്. ഇതോടൊപ്പം സ്റ്റിക്കര്‍ പതിച്ച് പിഴ സംബന്ധിച്ച നോട്ടീസും പതിക്കുന്നുണ്ട്. കാസര്‍കോട് നഗരത്തിലെ തിരക്കേറിയ റോഡില്‍ പലയിടത്തും അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഇതുമൂലമുള്ള ഗതാഗതകുരുക്കും പതിവായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചുതുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരിശോധന തുടര്‍ന്നുവരികയാണ്. ഇന്നലെ മുതലാണ് ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പൊലീസിന്റെ 'പൂട്ട്' വീണുതുടങ്ങിയത്. […]

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ റോഡ് കയ്യേറിയുള്ള അനധികൃത പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടിയുമായി പൊലീസ് രംഗത്ത്. നിയമം ലംഘിച്ച് ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് വീല്‍ലോക്കര്‍ ചെയ്തുവരികയാണ്. ഇതോടൊപ്പം സ്റ്റിക്കര്‍ പതിച്ച് പിഴ സംബന്ധിച്ച നോട്ടീസും പതിക്കുന്നുണ്ട്. കാസര്‍കോട് നഗരത്തിലെ തിരക്കേറിയ റോഡില്‍ പലയിടത്തും അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും ഇതുമൂലമുള്ള ഗതാഗതകുരുക്കും പതിവായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചുതുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരിശോധന തുടര്‍ന്നുവരികയാണ്. ഇന്നലെ മുതലാണ് ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പൊലീസിന്റെ 'പൂട്ട്' വീണുതുടങ്ങിയത്. പിഴ നടപടികളും സ്വീകരിച്ചുവരികയാണ്. കാസര്‍കോട് നഗരപരിധിയിലെ പലയിടത്തും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം രൂക്ഷമായ ഗതാഗത കുരുക്കാണുണ്ടാവുന്നത്.

Related Articles
Next Story
Share it