കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലും അനധികൃത മരംമുറി; അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിന്ന് അനധികൃതമായി മരം മുറിച്ച സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വളപ്പില്‍ നിന്നും അനധികൃതമായി മരം മുറിച്ചതായി പരാതി. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രധാനാധ്യാപകന്‍ എം. സിദ്ദിഖിന്റെ പരാതിയിലാണ് അന്വേഷണം. തേക്ക്, നെല്ലി, ജാതി തുടങ്ങിയവ അടക്കം എട്ട് മരങ്ങളാണ് കഴിഞ്ഞ ദിവസം സ്‌കൂള്‍ വളപ്പില്‍ നിന്ന് മുറിച്ചുമാറ്റിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സ്‌കൂള്‍ വളപ്പിലെ വിലപിടിപ്പുള്ള മരങ്ങളടക്കം മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെ […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിന്ന് അനധികൃതമായി മരം മുറിച്ച സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വളപ്പില്‍ നിന്നും അനധികൃതമായി മരം മുറിച്ചതായി പരാതി.
ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രധാനാധ്യാപകന്‍ എം. സിദ്ദിഖിന്റെ പരാതിയിലാണ് അന്വേഷണം. തേക്ക്, നെല്ലി, ജാതി തുടങ്ങിയവ അടക്കം എട്ട് മരങ്ങളാണ് കഴിഞ്ഞ ദിവസം സ്‌കൂള്‍ വളപ്പില്‍ നിന്ന് മുറിച്ചുമാറ്റിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സ്‌കൂള്‍ വളപ്പിലെ വിലപിടിപ്പുള്ള മരങ്ങളടക്കം മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെ സ്‌കൂളില്‍ അധ്യാപകരുണ്ടായിരുന്നു. ഇവര്‍ പോയതിന് ശേഷമാണ് മരംമുറിച്ചത്. എളുപ്പത്തില്‍ കൊണ്ടുപോകാനുള്ള സൗകര്യത്തിനായി ശിഖരങ്ങള്‍ മുറിച്ചുമാറ്റി അടുക്കിവെച്ച നിലയിലാണ് മരത്തടികളുള്ളത്. കാസര്‍കോട് ജനറല്‍ ആസ്പത്രി വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മരങ്ങളും മുറിച്ചിരിക്കുന്നത്. ജനറല്‍ ആസ്പത്രി വളപ്പിലെ മരങ്ങള്‍ മുറിച്ചുകൊണ്ടുപോയ സംഭവത്തില്‍ ആസ്പത്രി സൂപ്രണ്ടിന്റെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിന് പുറമെ വിജിലന്‍സും അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles
Next Story
Share it