കോവിഡിന്റെ മറവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ അനധികൃത നിയമനങ്ങള്‍; വിജിലന്‍സ് അന്വേഷിക്കണമെന്ന് സി.പി.ഐ

കൊച്ചി: കോവിഡിന്റെ മറവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ അനധികൃത നിയമനങ്ങള്‍ തകൃതിയായി നടന്നതായി ആരോപണം. ഇരുന്നൂറിലധികം നിയമനങ്ങള്‍ ഇത്തരത്തില്‍ നടന്നതായാണ് വിവരം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. ചില ഉദ്യോഗസ്ഥര്‍ പണം വാങ്ങിയാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി വിജിലന്‍സിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. താല്‍ക്കാലിക അടിസ്ഥാനത്തിലെ നിയമനങ്ങളാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. എന്നാല്‍, ഇതില്‍ ചിലത് സ്ഥിരനിയമനം ആകാന്‍ സാധ്യതയുണ്ടെന്നും ആക്ഷേപമുണ്ട്. ആശുപത്രി വികസന സമിതിയുടെ തീരുമാനം മറികടന്നാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളത്. താല്‍ക്കാലിക […]

കൊച്ചി: കോവിഡിന്റെ മറവില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ അനധികൃത നിയമനങ്ങള്‍ തകൃതിയായി നടന്നതായി ആരോപണം. ഇരുന്നൂറിലധികം നിയമനങ്ങള്‍ ഇത്തരത്തില്‍ നടന്നതായാണ് വിവരം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. ചില ഉദ്യോഗസ്ഥര്‍ പണം വാങ്ങിയാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി വിജിലന്‍സിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. താല്‍ക്കാലിക അടിസ്ഥാനത്തിലെ നിയമനങ്ങളാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. എന്നാല്‍, ഇതില്‍ ചിലത് സ്ഥിരനിയമനം ആകാന്‍ സാധ്യതയുണ്ടെന്നും ആക്ഷേപമുണ്ട്.

ആശുപത്രി വികസന സമിതിയുടെ തീരുമാനം മറികടന്നാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളത്. താല്‍ക്കാലിക ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നായിരുന്നു ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ജില്ല കലക്ടര്‍, മെഡിക്കല്‍ ഓഫിസര്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. നിലവിലെ ഒഴിവുകളിലേക്ക് തിങ്കളാഴ്ച ഇവിടെ ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. എന്നാല്‍, ഇത് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും പ്രഹസനമാണെന്ന് വിജിലന്‍സിന് നല്‍കിയ കത്തില്‍ പറയുന്നു. ഈ ഒഴിവുകളിലേക്ക് ഇതിനകം തന്നെ 200ഓളം പേരെ നിയമിച്ച് കഴിഞ്ഞതായാണ് സൂചന.

Related Articles
Next Story
Share it