അവസാന ബെല്ലടിക്കാനാവാതെ ടി.എച്ച്. അബൂബക്കര്‍ തുരുത്തി സ്കൂളിന്റെ പടിയിറങ്ങുന്നു
തുരുത്തി എം.എം.എ.യു.പി സ്കൂളില്‍ നിന്ന് ഓഫീസ് അസിസ്റ്റന്റായി വിരമിക്കുമ്പോള്‍ ടി.എച്ച്. അബൂബക്കറിന്റെ ഉള്ളില്‍ സന്തോഷവും സങ്കടവും ഒരുപോലെ തിരയടിക്കുന്നു. 38 വര്‍ഷം ഒരേ സ്കൂളില്‍ സേവനം അനുഷ്ഠിച്ചതിന്റെ ആത്മ നിര്‍വൃതിക്കൊപ്പം, കോവിഡ് പിടിച്ചുകെട്ടിയ ഈ കാലത്ത് അവസാനമായി ബെല്ലടിക്കാന്‍ കഴിയാത്തതിന്റെ നൊമ്പരവുമായാണ് അബൂബക്കര്‍ സ്കൂളിന്റെ പടിയിറങ്ങുന്നത്. ഒരു നാടിന്റെ വിളക്കുമരമായി ഉയര്‍ന്നു നില്ക്കുന്ന തുരുത്തി എം.എം.എ.യു.പി സ്കൂളില്‍ മൂന്നരപതിറ്റാണ്ട് കാലത്തിലേറെക്കാലം വിദ്യാര്‍ത്ഥികളോട് കിന്നാരം പറഞ്ഞും സ്കൂളിന്റെ ഓരോ വളര്‍ച്ചയും കണ്‍കുളിര്‍ക്കെ കണ്ടും ജീവിച്ച അബൂബക്കര്‍ കാസര്‍കോട് നഗരവാസികള്‍ക്കെല്ലാം […]

തുരുത്തി എം.എം.എ.യു.പി സ്കൂളില്‍ നിന്ന് ഓഫീസ് അസിസ്റ്റന്റായി വിരമിക്കുമ്പോള്‍ ടി.എച്ച്. അബൂബക്കറിന്റെ ഉള്ളില്‍ സന്തോഷവും സങ്കടവും ഒരുപോലെ തിരയടിക്കുന്നു. 38 വര്‍ഷം ഒരേ സ്കൂളില്‍ സേവനം അനുഷ്ഠിച്ചതിന്റെ ആത്മ നിര്‍വൃതിക്കൊപ്പം, കോവിഡ് പിടിച്ചുകെട്ടിയ ഈ കാലത്ത് അവസാനമായി ബെല്ലടിക്കാന്‍ കഴിയാത്തതിന്റെ നൊമ്പരവുമായാണ് അബൂബക്കര്‍ സ്കൂളിന്റെ പടിയിറങ്ങുന്നത്. ഒരു നാടിന്റെ വിളക്കുമരമായി ഉയര്‍ന്നു നില്ക്കുന്ന തുരുത്തി എം.എം.എ.യു.പി സ്കൂളില്‍ മൂന്നരപതിറ്റാണ്ട് കാലത്തിലേറെക്കാലം വിദ്യാര്‍ത്ഥികളോട് കിന്നാരം പറഞ്ഞും സ്കൂളിന്റെ ഓരോ വളര്‍ച്ചയും കണ്‍കുളിര്‍ക്കെ കണ്ടും ജീവിച്ച അബൂബക്കര്‍ കാസര്‍കോട് നഗരവാസികള്‍ക്കെല്ലാം സുപരിചിതനാണ്. അദ്ദേഹത്തെ അറിയാത്തവര്‍ വിരളം. ടി.എച്ച്.അബൂബക്കര്‍ പഠിച്ചത് ഇതേ സ്കൂളിലാണ്. പിന്നീട് കാസര്‍കോട്ട് ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു പല ചരക്ക് കടയില്‍ ജോലിക്ക് നില്‍ക്കെ അവിചാരിതമായി വന്ന ഓഫീസ് അസിസ്റ്റന്റ് ഉദ്യോഗം. ഇക്കാലമത്രയും അബൂബക്കര്‍ ആ തൊഴിലിന്റെ മധുരം ആസ്വദിക്കുകയായിരുന്നു. 1982 ല്‍ പ്യൂണ്‍ പോസ്റ്റ് ഒഴിവ് വന്നപ്പോള്‍ അന്നത്തെ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും സ്കൂള്‍ മാനേജറുമായിരുന്ന ചന്ദനം അബ്ദുല്‍ ഖാദര്‍ ഹാജിയുടെ താല്പര്യപ്രകാരമാണ് ഈ ജോലി തരപ്പെട്ടത്.
1983 നവംബര്‍ ഒന്നാം തിയ്യതി തുരുത്തി സ്കൂളിന്റെ പുതിയ പ്യൂണ്‍ ആയി നാട്ടുകാരനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി.എച്ച്. അബൂബക്കര്‍ നിയമിതനായി. മൂന്നര പതിറ്റാണ്ടിലധികം സര്‍ക്കാര്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചിട്ടും ഒരു തരത്തിലുള്ള പേരുദോഷവും ഇതുവരെയും തന്റെ സര്‍വ്വീസ് കാലയളവില്‍ വരുത്തിവെച്ചിട്ടില്ല. മാന്യമായ പെരുമാറ്റത്തിലൂടെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സ്നേഹം ഒരുപോലെ നേടാന്‍ കഴിഞ്ഞു. പലപ്പോഴും ഓരോ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിനെപോലെയായിരുന്നു അബൂബക്കറിന്റെ പ്രവര്‍ത്തനം. 38വര്‍ഷക്കാലവും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഇടയില്‍ ഒരാളായി ജീവിച്ച് അവസാനം വിരമിക്കാന്‍ പോകുന്ന ഈ വര്‍ഷം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിദ്യാര്‍ത്ഥികളുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ നിന്നും അവസാന ബെല്ലടിച്ച് വിട പറയാനുള്ള അവസരം ഇന്നത്തെ സാഹചര്യത്തില്‍ ഇല്ലാതെ പോയി എന്നത് ടി.എച്ച് അബൂബക്കറിന്റെ വേദനകളിലൊന്നാണ്.
തുരുത്തി സ്കൂള്‍ പത്താം ക്ലാസ് വരെയുള്ള ഹൈസ്കൂളായി ഉയരണമെന്ന ആഗ്രഹം അബൂബക്കറിനുണ്ട്. നാട്ടില്‍ നിന്ന് കുറെ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ കയറണമെന്ന ആഗ്രഹവും അബൂബക്കര്‍ പങ്കുവെയ്ക്കുന്നു.