സുപ്രീം കോടതി ഉത്തരവ് കാര്യമാക്കാതെ പോലീസ്; എയിംസിലെത്തിയ കുടുംബത്തിന് സിദ്ധീഖ് കാപ്പനെ കാണാന്‍ അനുവദിച്ചില്ല

ന്യൂഡെല്‍ഹി: ഡെല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ കാണാന്‍ കുടുംബം എത്തിയെങ്കിലും പോലീസ് കടത്തിവിട്ടില്ല. എയിംസിലെ പോലീസ് ഉദ്യോഗസ്ഥരാണ് കാപ്പനെ കാണാന്‍ തങ്ങളെ അനുവദിക്കാത്തതെന്ന് ഭാര്യ റൈഹാനത്ത് അഭിപ്രായപ്പെട്ടു. സംഭവത്തില്‍ മഥുര കോടതിയില്‍ റൈഹാനത്ത് ഹര്‍ജി നല്‍കി. ഉത്തര്‍ പ്രദേശ് ചീഫ് ജസ്റ്റിസിന് കത്തും നല്‍കിയതായി ഇവര്‍ അറിയിച്ചു. മഥുര ജയിലില്‍ കഴിയവെ കാപ്പന്റെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് ജീവിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും തടവിലുള്ളവര്‍ക്കും ഇത് ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കാപ്പനെ എയിംസിലേക്ക് […]

ന്യൂഡെല്‍ഹി: ഡെല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ കാണാന്‍ കുടുംബം എത്തിയെങ്കിലും പോലീസ് കടത്തിവിട്ടില്ല. എയിംസിലെ പോലീസ് ഉദ്യോഗസ്ഥരാണ് കാപ്പനെ കാണാന്‍ തങ്ങളെ അനുവദിക്കാത്തതെന്ന് ഭാര്യ റൈഹാനത്ത് അഭിപ്രായപ്പെട്ടു.

സംഭവത്തില്‍ മഥുര കോടതിയില്‍ റൈഹാനത്ത് ഹര്‍ജി നല്‍കി. ഉത്തര്‍ പ്രദേശ് ചീഫ് ജസ്റ്റിസിന് കത്തും നല്‍കിയതായി ഇവര്‍ അറിയിച്ചു. മഥുര ജയിലില്‍ കഴിയവെ കാപ്പന്റെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് ജീവിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും തടവിലുള്ളവര്‍ക്കും ഇത് ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കാപ്പനെ എയിംസിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.

കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്നും കോടതി പരാമര്‍ശിച്ചിരുന്നു. കാപ്പന് മികച്ച ചികിത്സ നല്‍കണമെന്നും ഉത്തരവിലുണ്ടായിരുന്നു. നേരത്തെ കാപ്പന്റെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. കേരളത്തിലെ നിരവധി എംപിമാര്‍ ചേര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തും നല്‍കിയിരുന്നു.

Related Articles
Next Story
Share it