'ഇഹ്ത്തിഫാല്‍-23': ഉംറ പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു
കാസര്‍കോട്: സൗദി കെ.എം.സി.സി. ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഇഹ്ത്തിഫാല്‍-23' ഉംറ പദ്ധതിയില്‍ അവസരം ലഭിച്ചവര്‍ക്ക് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.സൗദി-കാസര്‍കോട് ജില്ലാ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഖാദര്‍ അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ജില്ലാ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ബഷീര്‍ ഉപ്പള സ്വാഗതം പറഞ്ഞു. പ്രമുഖ പ്രാസംഗികന്‍ ഖലീല്‍ ഹുദവി കല്ലായം വിഷയം അവതരിപ്പിച്ച് സംസാരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന […]

കാസര്‍കോട്: സൗദി കെ.എം.സി.സി. ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഇഹ്ത്തിഫാല്‍-23' ഉംറ പദ്ധതിയില്‍ അവസരം ലഭിച്ചവര്‍ക്ക് പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
സൗദി-കാസര്‍കോട് ജില്ലാ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഖാദര്‍ അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് ജില്ലാ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ബഷീര്‍ ഉപ്പള സ്വാഗതം പറഞ്ഞു. പ്രമുഖ പ്രാസംഗികന്‍ ഖലീല്‍ ഹുദവി കല്ലായം വിഷയം അവതരിപ്പിച്ച് സംസാരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായി സംബന്ധിച്ചു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം. മുനീര്‍ ഹാജി, സൗദി നാഷണല്‍ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി, സൗദി ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ, കാസര്‍കോട് സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, എം.പി. ഷാഫി ഹാജി ഖത്തര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.എം. ഇഖ്ബാല്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, കെ.എം. ബഷീര്‍, ജലീല്‍ എരുതും കടവ്, അസീസ് കളത്തൂര്‍ പ്രസംഗിച്ചു. ഹാഫിള് മുഹമ്മദ് സഹദ് ചേരൂര്‍ ഖിറാഅത്ത് നടത്തി. സൗദി ഈസ്റ്റര്‍ പ്രവശ്യ മണ്ഡലം ജനറല്‍ സെക്രട്ടറി ജമാല്‍ ആലംപാടി നന്ദി പറഞ്ഞു.