വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ അനുമതി നല്‍കിയേക്കും

മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ സൗദി അനുമതി നല്‍കിയേക്കുമെന്ന് റിപോര്‍ട്ട്. നിലവില്‍ സൗദി അറേബ്യ അംഗീകരിച്ച പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി നല്‍കുകയുള്ളൂവെന്നാണ് സൂചന. അല്‍ അറബിയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നായിരിക്കും അനുമതി നല്‍കുന്നതെന്നോ മറ്റു മാനദണ്ഡങ്ങള്‍ എന്തായിരിക്കുമെന്നോ വ്യക്തമല്ല. മക്കക്ക് സമീപ പ്രദേശങ്ങളായ ജിദ്ദ, ത്വായിഫ് എന്നിവിടങ്ങളിലേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഉംറ പെര്‍മിറ്റ് ലഭ്യമാക്കുന്ന പദ്ധതി സൗദി എയര്‍ലൈന്‍സ് രണ്ടു […]

മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അടുത്ത മാസം പത്ത് മുതല്‍ സൗദി അനുമതി നല്‍കിയേക്കുമെന്ന് റിപോര്‍ട്ട്. നിലവില്‍ സൗദി അറേബ്യ അംഗീകരിച്ച പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി നല്‍കുകയുള്ളൂവെന്നാണ് സൂചന. അല്‍ അറബിയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നായിരിക്കും അനുമതി നല്‍കുന്നതെന്നോ മറ്റു മാനദണ്ഡങ്ങള്‍ എന്തായിരിക്കുമെന്നോ വ്യക്തമല്ല. മക്കക്ക് സമീപ പ്രദേശങ്ങളായ ജിദ്ദ, ത്വായിഫ് എന്നിവിടങ്ങളിലേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഉംറ പെര്‍മിറ്റ് ലഭ്യമാക്കുന്ന പദ്ധതി സൗദി എയര്‍ലൈന്‍സ് രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി നിര്‍ത്തി വെച്ച ഉംറ തീര്‍ത്ഥാടനം ഞായറാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. സൗദിക്കകത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെര്‍മിറ്റ് നേടി ഉംറ തീര്‍ത്ഥാടനവും മസ്ജിദുല്‍ ഹറാമില്‍ നിസ്‌കാരവും നിര്‍വഹിക്കാം. ആദ്യ ഘട്ടത്തില്‍ ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്കാണ് അനുമതി നല്‍കുന്നത്. ഘട്ടം ഘട്ടമായി ഹജ്ജിനു മുന്നേയുള്ള നിലയിലേക്ക് തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്താനാണ് നീക്കം.

Related Articles
Next Story
Share it