കുറ്റിക്കോല്‍ ഉമര്‍ മൗലവിയുടെ മയ്യത്ത് ഖബറടക്കി
ചെര്‍ക്കള: പണ്ഡിതനും ഗ്രന്ഥകര്‍ത്താവും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയുമായ പൊടിപ്പള്ളം അല്‍മര്‍ജാലിലെ കുറ്റിക്കോല്‍ ഉമര്‍ മൗലവി(85)ക്ക് നാട് വിടചൊല്ലി. ഇന്നലെ രാത്രി മംഗളൂരുവിലെ ആസ്പത്രിയില്‍ അന്തരിച്ച ഉമര്‍ മൗലവിയുടെ മയ്യത്ത് ഇന്ന് രാവിലെ 11 മണിക്ക് പാണാര്‍ക്കുളം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നിരവധി പേര്‍ ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു.നെല്ലിക്കുന്ന് എ.യു.പി. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനായിരുന്നു. കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥന വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കുറ്റിക്കോല്‍ ബദര്‍ ജുമുഅത്ത് പള്ളി, പള്ളങ്കോട് മുഹ്യുദ്ദീന്‍ […]

ചെര്‍ക്കള: പണ്ഡിതനും ഗ്രന്ഥകര്‍ത്താവും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയുമായ പൊടിപ്പള്ളം അല്‍മര്‍ജാലിലെ കുറ്റിക്കോല്‍ ഉമര്‍ മൗലവി(85)ക്ക് നാട് വിടചൊല്ലി. ഇന്നലെ രാത്രി മംഗളൂരുവിലെ ആസ്പത്രിയില്‍ അന്തരിച്ച ഉമര്‍ മൗലവിയുടെ മയ്യത്ത് ഇന്ന് രാവിലെ 11 മണിക്ക് പാണാര്‍ക്കുളം ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നിരവധി പേര്‍ ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു.
നെല്ലിക്കുന്ന് എ.യു.പി. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനായിരുന്നു. കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥന വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുറ്റിക്കോല്‍ ബദര്‍ ജുമുഅത്ത് പള്ളി, പള്ളങ്കോട് മുഹ്യുദ്ദീന്‍ ജുമുഅത്ത് പള്ളി, മൊഗര്‍ ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ ഇമാമായും ഖത്തീബായും സേവനം അനുഷ്ഠിച്ചു.
പള്ളങ്കോട് സര്‍സയ്യിദ് എ.എല്‍.പി. സ്‌കൂളിലും നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളിലും പട്ള ഗവ. ഹൈസ്‌കൂളിലും അറബിക് അധ്യാപകനായി പ്രവര്‍ത്തിച്ചു. ആലംപാടി നൂറുല്‍ ഇസ്ലാം യത്തീംഖാനയിലും തളങ്കര മാലിക് ദീനാര്‍ യത്തീം ഖാനയിലും മാനേജരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 1994ലാണ് വിരമിച്ചത്. വഖഫുമായി ബന്ധപ്പെട്ട കണക്കുകള്‍ എഴുതുന്നതില്‍ പലസ്ഥാപനങ്ങളും ഉമര്‍ മൗലവിയെയാണ് ഒരുകാലത്ത് ആശ്രയിക്കാറുണ്ടായിരുന്നത്. 10 പുസ്തകങ്ങളുടെ രചയിതാവാണ്.
ഭാര്യ: സുഹ്‌റ. മക്കള്‍: മുഹമ്മദ് സാലിഹ് (ബംഗളൂരു), സക്കരിയ്യല്‍ അന്‍സാരി, അബ്ദുല്‍ അസീസ് അമാനി, അനീസാ ബീവി, ഖമറുന്നിസ, ഉമൈറാ ബീവി, ഹന്നത്ത് ബീവി. മരുമക്കള്‍: മൈമൂന, ഫരീദ, മിസ്‌രിയ, അബ്ദുല്ല, ഷുക്കൂര്‍, അബ്ദുല്‍ ജലീല്‍, റിഫായി. സഹോദരങ്ങള്‍: നാസര്‍ കുറ്റിക്കോല്‍, കെ. അഹ്‌മദ് ഷെരീഫ് (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്), നബീസ (ഏണിയാടി), കുഞ്ഞലിമ (ആദൂര്‍), പരേതരായ കെ. അബ്ദുല്‍ ഖാദര്‍ ഹാജി (പ്രധാനാധ്യാപകന്‍, കുറ്റിക്കോല്‍ എ.യു.പി. സ്‌കൂള്‍), കെ. ഖാദര്‍ ഹാജി, മൊയ്തു മൗലവി, കുഞ്ഞിഫാത്തിമ, ആയിഷുമ്മ, ഖദീജ. നിര്യാണവിവരമറിഞ്ഞ് എം.എല്‍.എമാര്‍ അടക്കം ജനപ്രതിനിധികളും മതപണ്ഡിതരും രാഷ്ട്രീയ നേതാക്കളും വീട്ടിലെത്തി.