ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്ന് ഉമ; പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നും പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ലെന്നും ഉമ പറഞ്ഞു. കള്ളവോട്ട് നടന്നെങ്കിലും യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല. സര്‍ക്കാരിന്റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. യു.ഡി.എഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയില്‍ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം ഉണ്ടാകുമെന്നും ജോ ജോസഫ് പറഞ്ഞു. പരാജയത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. […]

കൊച്ചി: തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്നും പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ലെന്നും ഉമ പറഞ്ഞു. കള്ളവോട്ട് നടന്നെങ്കിലും യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല. സര്‍ക്കാരിന്റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമ തോമസ് പറഞ്ഞു.
പോളിംഗ് കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. യു.ഡി.എഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയില്‍ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം ഉണ്ടാകുമെന്നും ജോ ജോസഫ് പറഞ്ഞു. പരാജയത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി പൂര്‍ത്തീകരിച്ചു. നാളെ മുതല്‍ ആസ്പത്രിയില്‍ പോയി തുടങ്ങും. ജയപരാജയം തൊഴിലിനെ ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം ബി.ജെ.പി കരുത്ത് കാട്ടുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ അവകാശപ്പെട്ടു. ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.