അബൂദാബിയില്‍ അന്തരിച്ച യു.എം. മുജീബിന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി
മൊഗ്രാല്‍: ഇന്നലെ പുലര്‍ച്ചെ അബൂദാബിയില്‍ അന്തരിച്ച അബൂദാബിയിലെ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് യു എം അബ്ദുല്‍ റഹ്മാന് മൗലവിയുടെ മകനുമായ യു.എം മുജീബി(55)ന് ജന്മനാട് കണ്ണീരോടെ വിട നല്കി. അബൂദാബി-കാസര്‍കോട്് ജില്ലാ കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും അബൂദാബി ഇസ്ലാമിക് സെന്ററിന്റെ പ്രധാന പ്രവര്‍ത്തകനുമായ യു.എം. മുജീബ് ഞായറാഴ്ച പുലര്ച്ചെഅബൂദാബിയിലെ ഫ്ളാറ്റില്‍ കുഴഞ്ഞുവീണ് മരിച്ചത്. മൂന്ന് പാതിറ്റാണ്ടിലധികമായി അബൂദാബിയിലെ പ്രമുഖ അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ടര്‍ണറില്‍ ജോലി ചെയ്തു വരികയായിരുന്നു. […]

മൊഗ്രാല്‍: ഇന്നലെ പുലര്‍ച്ചെ അബൂദാബിയില്‍ അന്തരിച്ച അബൂദാബിയിലെ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് യു എം അബ്ദുല്‍ റഹ്മാന് മൗലവിയുടെ മകനുമായ യു.എം മുജീബി(55)ന് ജന്മനാട് കണ്ണീരോടെ വിട നല്കി. അബൂദാബി-കാസര്‍കോട്് ജില്ലാ കെ.എം.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും അബൂദാബി ഇസ്ലാമിക് സെന്ററിന്റെ പ്രധാന പ്രവര്‍ത്തകനുമായ യു.എം. മുജീബ് ഞായറാഴ്ച പുലര്ച്ചെഅബൂദാബിയിലെ ഫ്ളാറ്റില്‍ കുഴഞ്ഞുവീണ് മരിച്ചത്. മൂന്ന് പാതിറ്റാണ്ടിലധികമായി അബൂദാബിയിലെ പ്രമുഖ അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ടര്‍ണറില്‍ ജോലി ചെയ്തു വരികയായിരുന്നു. സംഘാടനത്തിന് പുറമെ എഴുത്തിലും പ്രാസംഗത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രവാസലോകത്തും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനും വലിയ സുഹൃത് വലയത്തിന്റെ ഉടമയുമായിരുന്നു.
ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മയ്യത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ജനപ്രതിനിധികള്‍ ഉള്‍പ്പടെ ജില്ലയിലെ മത-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ വീട്ടിലും പള്ളിയിലുമെത്തി അനുശോചനം അറിയിച്ചു.
ഭാര്യ: ഖദീജ. മക്കള്‍: നയീമ, നബീല്‍, നിഹാല്‍ അബ്ദുല്‍ റഹ്മാന്, ഫാത്തിമ നഫ്ല.(എല്ലാവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദലി ശിഹാബ്, ഫസ്ലു റഹ്മാന്, നൂറുല്‍ അമീന്, അബ്ദുള്ള ഇര്ഫാന്, ഷഹീര്‍ അലി ഷിഹാബ്, ഖദീജാബി, ഷാഹിന ചെങ്കള, പരേതയായ ഷാഹിദ.