നിഷ്‌കളങ്കമായ ആ പുഞ്ചിരി ബാക്കിയാക്കി ഉള്ളാളം കാക്ക മടങ്ങി

'മോണു...' എന്ന് വിളിച്ച് വല്ലാത്തൊരു നിഷ്‌കളങ്കമായ ചിരിയോടെ ഉള്ളാളം കാക്ക ഇപ്പോഴും ഹൃദയത്തിലുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞുപോയെങ്കിലും തളങ്കരക്ക് ഉള്ളാളം കാക്കയെ ഒരിക്കലും മറക്കാന്‍ ആവില്ല. അത്രമാത്രം ഈ നാടുമായി അദ്ദേഹം ഇഴുകിച്ചേര്‍ന്നിരുന്നു. കുഞ്ഞുനാള്‍ തൊട്ടേ കണ്ടുകൊണ്ടിരുന്ന മുഖമായിരുന്നു ഉള്ളാളം കാക്കയുടേത്. നാടിനാകെ സന്തോഷം പകര്‍ന്ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്‌റത്ത് മാലിക് ദീനാര്‍ ഉറൂസ് കടന്നു വരുമ്പോഴൊക്കെ വെളുത്ത്, നീളം കുറഞ്ഞ ഉള്ളാളം കാക്ക തളങ്കരയില്‍ എത്തും. ഉറൂസിന്റെ […]

'മോണു...' എന്ന് വിളിച്ച് വല്ലാത്തൊരു നിഷ്‌കളങ്കമായ ചിരിയോടെ ഉള്ളാളം കാക്ക ഇപ്പോഴും ഹൃദയത്തിലുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞുപോയെങ്കിലും തളങ്കരക്ക് ഉള്ളാളം കാക്കയെ ഒരിക്കലും മറക്കാന്‍ ആവില്ല. അത്രമാത്രം ഈ നാടുമായി അദ്ദേഹം ഇഴുകിച്ചേര്‍ന്നിരുന്നു. കുഞ്ഞുനാള്‍ തൊട്ടേ കണ്ടുകൊണ്ടിരുന്ന മുഖമായിരുന്നു ഉള്ളാളം കാക്കയുടേത്. നാടിനാകെ സന്തോഷം പകര്‍ന്ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്‌റത്ത് മാലിക് ദീനാര്‍ ഉറൂസ് കടന്നു വരുമ്പോഴൊക്കെ വെളുത്ത്, നീളം കുറഞ്ഞ ഉള്ളാളം കാക്ക തളങ്കരയില്‍ എത്തും. ഉറൂസിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരു സേവകനെപ്പോലെ അദ്ദേഹം നിറഞ്ഞു നില്‍ക്കും. ആ സംസാരവും ആ ചിരിയും വല്ലാത്ത ആകര്‍ഷണീയമായിരുന്നു. അതുകൊണ്ട് തന്നെ ഉറൂസിനെത്തുന്നവര്‍ക്കൊക്കെ കാക്ക കണ്ണിലുണ്ണിയുമായി. ഉറൂസ് വേളകളില്‍ കൃത്യമായി തളങ്കരയില്‍ എത്തുകയും ഉറൂസിന് പള്ളിയിലേക്ക് പലരും നേര്‍ച്ച നേരുന്ന ആടുകളെ പരിപാലിക്കുകയും ചെയ്ത് അദ്ദേഹം വല്ലാത്ത ആനന്ദവും അനുഭൂതിയും കണ്ടെത്തിയിരുന്നു. ബദര്‍ ഹോട്ടല്‍ പരിസരങ്ങളില്‍ നിഷ്‌കളങ്കമായ പുഞ്ചിരിയുമായി ഓരോ ആളുകളെയും അദ്ദേഹം വരവേല്‍ക്കുന്ന ഒരു രീതിയുണ്ട്. ആരും അത് നോക്കി നിന്നുപോവും. നാട്ടുകാര്‍ക്കൊക്കെ ഉള്ളാളം കാക്കയെ വലിയ ഇഷ്ടമായിരുന്നു.
എത്രയോ പതിറ്റാണ്ടുകള്‍ അദ്ദേഹം ഉറൂസിന്റെ സേവകനായി തളങ്കരയില്‍ എത്തിയിട്ടുണ്ട്. ഉറൂസിന് മൂന്ന് നാള്‍ മുമ്പ് വരികയും അന്നദാനം വാങ്ങി സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യുകയായിരുന്നു പതിവ്. ഇനി ഒരു ഉറൂസിനും ഉള്ളാളം കാക്ക തളങ്കരയിലേക്ക് വരില്ല. നിഷ്‌കളങ്കമായ ആ പുഞ്ചിരി ഇനി ഹൃദയങ്ങളില്‍ മാത്രം. അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ...ആമീന്‍.

Related Articles
Next Story
Share it