അഫ്ഗാനില്‍ നിന്നും രക്ഷപ്പെട്ട് ഉള്ളാള്‍ സ്വദേശി നാട്ടില്‍ തിരിച്ചെത്തി; സഹോദരന്‍ കാബൂളില്‍ കുടുങ്ങി

മംഗളൂരു: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ രക്ഷപ്പെട്ട ഇന്ത്യക്കാരില്‍ ഉള്ളാള്‍ സ്വദേശിയായ മെല്‍വിനും ഉള്‍പ്പെടുന്നു. മെല്‍വിന്‍ ബുധനാഴ്ച വൈകിട്ട് കാബൂളില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ മെല്‍വിന്‍ സുരക്ഷിതമായി ഇന്ത്യയിലെത്തുകയായിരുന്നു. മെല്‍വിന്‍ കാബൂളിലെ നാറ്റോയുടെ ക്യാമ്പ് ആസ്പത്രിയിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍ മെല്‍വിന്റെ സഹോദരന്‍ അഫ്ഗാനിസ്ഥാനില്‍ തന്നെ കുടുങ്ങിയിരിക്കുകയാണ്. താമസിയാതെ ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നാണ് മെല്‍വിനും കുടുംബവും പ്രതീക്ഷിക്കുന്നത്. മെല്‍വിന്റെ സഹോദരന്‍ ഡെമി കാബൂള്‍ മിലിട്ടറി ബേസ് ക്യാമ്പില്‍ എയര്‍ […]

മംഗളൂരു: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ രക്ഷപ്പെട്ട ഇന്ത്യക്കാരില്‍ ഉള്ളാള്‍ സ്വദേശിയായ മെല്‍വിനും ഉള്‍പ്പെടുന്നു. മെല്‍വിന്‍ ബുധനാഴ്ച വൈകിട്ട് കാബൂളില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ മെല്‍വിന്‍ സുരക്ഷിതമായി ഇന്ത്യയിലെത്തുകയായിരുന്നു. മെല്‍വിന്‍ കാബൂളിലെ നാറ്റോയുടെ ക്യാമ്പ് ആസ്പത്രിയിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍ മെല്‍വിന്റെ സഹോദരന്‍ അഫ്ഗാനിസ്ഥാനില്‍ തന്നെ കുടുങ്ങിയിരിക്കുകയാണ്. താമസിയാതെ ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നാണ് മെല്‍വിനും കുടുംബവും പ്രതീക്ഷിക്കുന്നത്.
മെല്‍വിന്റെ സഹോദരന്‍ ഡെമി കാബൂള്‍ മിലിട്ടറി ബേസ് ക്യാമ്പില്‍ എയര്‍ കണ്ടീഷനിംഗ് മെക്കാനിക്കായി ജോലി ചെയ്യുന്നു. കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമത്തിലാണ് ഡെമി.

Related Articles
Next Story
Share it