ആന്ധ്രാപ്രദേശില്‍ മത്സ്യലോറി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഉള്ളാള്‍ സ്വദേശി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മംഗളൂരു: ആന്ധ്രാപ്രദേശില്‍ മത്സ്യലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉള്ളാള്‍ സ്വദേശി മരിച്ചു. ഹരേകല ഐകു സ്വദേശി മുഹമ്മദ് റൗഫ് (22) ആണ് മരിച്ചത്. ഹരേകലയിലെ ഷക്കീറിന് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒഡീഷയില്‍ നിന്ന് മംഗളൂരുവിലേക്ക് മത്സ്യവുമായി വരികയായിരുന്ന ലോറി കഴിഞ്ഞ ദിവസം രാത്രി ആന്ധ്രാപ്രദേശില്‍ അപകടത്തില്‍ പെടുകയായിരുന്നു. ലോറി വെള്ളിയാഴ്ചയാണ് മംഗളൂരുവില്‍ എത്തേണ്ടിയിരുന്നത്. മരണവിവരമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടു. മൃതദേഹങ്ങള്‍ ആന്ധ്രയില്‍ നിന്ന് ബംഗളൂരു വഴി ഉള്ളാളിലെത്തിക്കും.

മംഗളൂരു: ആന്ധ്രാപ്രദേശില്‍ മത്സ്യലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉള്ളാള്‍ സ്വദേശി മരിച്ചു. ഹരേകല ഐകു സ്വദേശി മുഹമ്മദ് റൗഫ് (22) ആണ് മരിച്ചത്. ഹരേകലയിലെ ഷക്കീറിന് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഒഡീഷയില്‍ നിന്ന് മംഗളൂരുവിലേക്ക് മത്സ്യവുമായി വരികയായിരുന്ന ലോറി കഴിഞ്ഞ ദിവസം രാത്രി ആന്ധ്രാപ്രദേശില്‍ അപകടത്തില്‍ പെടുകയായിരുന്നു. ലോറി വെള്ളിയാഴ്ചയാണ് മംഗളൂരുവില്‍ എത്തേണ്ടിയിരുന്നത്. മരണവിവരമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടു. മൃതദേഹങ്ങള്‍ ആന്ധ്രയില്‍ നിന്ന് ബംഗളൂരു വഴി ഉള്ളാളിലെത്തിക്കും.

Related Articles
Next Story
Share it