ഉള്ളാളില്‍ ബൈക്ക് കവര്‍ന്ന കേസില്‍ ചെര്‍ക്കള സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ കാസര്‍കോട് ചെര്‍ക്കള സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കളയിലെ അബ്ദുള്‍ റഷീദ് (23), കുഞ്ഞാരൂപ്പാറ സ്വദേശി അബ്ദുള്‍ ഷബീര്‍ (21) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25നാണ് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആസ്പത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. ബാഗമ്പില സ്വദേശി രഞ്ജിത്തിന്റേതാണ് ബൈക്ക്. ഇതുസംബന്ധിച്ച് രഞ്ജിത് നല്‍കിയ പരാതിയില്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ കാസര്‍കോട് ചെര്‍ക്കള സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കളയിലെ അബ്ദുള്‍ റഷീദ് (23), കുഞ്ഞാരൂപ്പാറ സ്വദേശി അബ്ദുള്‍ ഷബീര്‍ (21) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25നാണ് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആസ്പത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. ബാഗമ്പില സ്വദേശി രഞ്ജിത്തിന്റേതാണ് ബൈക്ക്. ഇതുസംബന്ധിച്ച് രഞ്ജിത് നല്‍കിയ പരാതിയില്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ഉള്ളാള്‍ പൊലീസ് ഉച്ചില പാലത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മോഷ്ടിച്ച ബൈക്കുമായി അബ്ദുള്‍ റഷീദും അബ്ദുള്‍ ഷബീറും പിടിയിലായത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് കാണാത്തതിനെ തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. െൈബക്ക് ഉപയോഗിച്ച ശേഷം വില്‍ക്കാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.