ഉള്ളാളില്‍ മത്സ്യവ്യാപാരിയെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാതലവന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജ്ജിനടുക്ക കെസി റോഡില്‍ മത്സ്യ വ്യാപാരിയെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാതലവന്‍ അടക്കം ഏഴുപേരെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫിനല്‍നഗര്‍ സ്വദേശി തലത്ത് (35), ആച്ചി, നൗഫല്‍, അഷ്ഫാക്, നിസാഖ്, റിഫാത്ത് അലി, റഹീം എന്നിവരാണ് അറസ്റ്റിലായത്. മെയ് 26ന് തലത്തും മറ്റ് പ്രതികളും ചേര്‍ന്ന് കുദ്രോളി സ്വദേശിയും ഇപ്പോള്‍ അജ്ജിനടുക്ക കെസി റോഡില്‍ താമസക്കാരനുമായ മത്സ്യവ്യാപാരി ആരിഫിനെ വാളുകൊണ്ട് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജ്ജിനടുക്ക കെസി റോഡില്‍ മത്സ്യ വ്യാപാരിയെ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാതലവന്‍ അടക്കം ഏഴുപേരെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫിനല്‍നഗര്‍ സ്വദേശി തലത്ത് (35), ആച്ചി, നൗഫല്‍, അഷ്ഫാക്, നിസാഖ്, റിഫാത്ത് അലി, റഹീം എന്നിവരാണ് അറസ്റ്റിലായത്. മെയ് 26ന് തലത്തും മറ്റ് പ്രതികളും ചേര്‍ന്ന് കുദ്രോളി സ്വദേശിയും ഇപ്പോള്‍ അജ്ജിനടുക്ക കെസി റോഡില്‍ താമസക്കാരനുമായ മത്സ്യവ്യാപാരി ആരിഫിനെ വാളുകൊണ്ട് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
തലത്ത് ഫരങ്കിപ്പേട്ടയിലെ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിയാണ്. ഇയാളുടെ കൂട്ടാളി നൗഫലും ഇരട്ടക്കൊലപാതക കേസില്‍ പ്രതിയാണ്. 68,000 രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നൗഫലിന്റെ അമ്മാവന്‍ ആരിഫ് അക്രമത്തിനിരയാത്.