നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതി ഉക്കാസ് ബഷീര്‍ അറസ്റ്റില്‍

ബേക്കല്‍: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബദിയടുക്ക പഞ്ചിക്കല്ലിലെ ഉക്കാസ് ബഷീര്‍ എന്ന കെ.ബഷീറിനെ(55) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്ലീന്‍ കാസര്‍കോട് ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബഷീറിനെ പിടികൂടിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലേറെ കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ് ഉക്കാസ് ബഷീര്‍. ബേക്കല്‍ സി.ഐ യു.പി വിപിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. ബഷീറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ്(രണ്ട്) കോടതി […]

ബേക്കല്‍: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബദിയടുക്ക പഞ്ചിക്കല്ലിലെ ഉക്കാസ് ബഷീര്‍ എന്ന കെ.ബഷീറിനെ(55) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്ലീന്‍ കാസര്‍കോട് ഓപ്പറേഷന്റെ ഭാഗമായി ബേക്കല്‍ ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബഷീറിനെ പിടികൂടിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതിലേറെ കവര്‍ച്ചാക്കേസുകളില്‍ പ്രതിയാണ് ഉക്കാസ് ബഷീര്‍. ബേക്കല്‍ സി.ഐ യു.പി വിപിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. ബഷീറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it