എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കോടതി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഒളിവില്‍ കഴിയുന്ന സൂത്രധാരന് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി ഉജൈറില്‍ നിന്ന് എട്ടുവയസുകാരന്‍ അനുഭവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ആറുപ്രതികളെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഉജൈറിലെ ബിജോയിയുടെ മകനായ അനുഭവിനെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഡാലോചന നടത്തിയ ആളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിജോയിയെ നന്നായി അറിയുന്ന ഒരാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാളെ അറസ്റ്റുചെയ്താല്‍ തട്ടിക്കൊണ്ടുപോകലിന്റെ യഥാര്‍ഥ കാരണം വ്യക്തമാകും. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത […]

മംഗളൂരു: ബെല്‍ത്തങ്ങാടി ഉജൈറില്‍ നിന്ന് എട്ടുവയസുകാരന്‍ അനുഭവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ആറുപ്രതികളെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഉജൈറിലെ ബിജോയിയുടെ മകനായ അനുഭവിനെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഡാലോചന നടത്തിയ ആളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിജോയിയെ നന്നായി അറിയുന്ന ഒരാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാളെ അറസ്റ്റുചെയ്താല്‍ തട്ടിക്കൊണ്ടുപോകലിന്റെ യഥാര്‍ഥ കാരണം വ്യക്തമാകും.
തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത വ്യക്തിയുമായി ബിജോയിക്ക് 1.3 കോടി രൂപയുടെ ഇടപാടുള്ളതായി പൊലീസിന് സൂചന ലഭിച്ചു. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട ആള്‍ കര്‍ണാടക ഹാസന്‍ ജില്ലയില്‍ നിന്നുള്ളയാളാണ്. ഇയാള്‍ക്ക് ബിജോയിയുടെ കുടുംബത്തെ നന്നായി അറിയാം. അന്വേഷണത്തിനിടെയാണ് ഈ വിവരം പുറത്തുവന്നത്. തട്ടിക്കൊണ്ടുപോയ സംഘം ബിറ്റ്‌കോയിനുകളുടെ രൂപത്തില്‍ പണം നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. ബിജോയിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബിസിനസ് ഇടപാടുകള്‍ പരിശോധിക്കുകയും ചെയ്തു. ബണ്ട്വാള്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വാലന്റൈന്‍ ഡിസൂസ, പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്ദേശ് പി.ജി, സബ് ഇന്‍സ്പെക്ടര്‍ നന്ദകുമാര്‍ എന്നിവരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്.

Related Articles
Next Story
Share it