മംഗളൂരു ഉജൈറില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടിലായിരുന്ന രണ്ട് പ്രതികള്‍ക്ക് ജാമ്യം

മംഗളൂരു: മംഗളൂരു ഉജൈറില്‍ എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 2020 ഡിസംബര്‍ 17ന് വൈകുന്നേരം മുത്തഛനോടൊപ്പം ഉജൈറിലെ വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ എട്ടുവയസുകാരനായ അഭിനവ് എന്ന കുട്ടിയെ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. കുട്ടിയെ വിട്ടയക്കണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് സംഘം പിന്നീട് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേദിവസം കുട്ടിയെ കോലാര്‍ ജില്ലയിലെ മാലൂരുവില്‍ നിന്ന് ബെല്‍ത്തങ്ങാടി പൊലീസ് രക്ഷപ്പെടുത്തി. പ്രതികളെ പിന്നീട് […]

മംഗളൂരു: മംഗളൂരു ഉജൈറില്‍ എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 2020 ഡിസംബര്‍ 17ന് വൈകുന്നേരം മുത്തഛനോടൊപ്പം ഉജൈറിലെ വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ എട്ടുവയസുകാരനായ അഭിനവ് എന്ന കുട്ടിയെ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
കുട്ടിയെ വിട്ടയക്കണമെങ്കില്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് സംഘം പിന്നീട് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേദിവസം കുട്ടിയെ കോലാര്‍ ജില്ലയിലെ മാലൂരുവില്‍ നിന്ന് ബെല്‍ത്തങ്ങാടി പൊലീസ് രക്ഷപ്പെടുത്തി. പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ ജനുവരി മാസത്തില്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി തള്ളിയിരുന്നു. പ്രതികള്‍ വീണ്ടും ഹരജി നല്‍കിയതോടെ കോടതി ജാമ്യം അനുവദിച്ചു.

Related Articles
Next Story
Share it