ക്ലബുകള്‍ക്ക് പണം ചെലവാക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി യുവേഫ; ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം ഉപേക്ഷിക്കുന്നു
ന്യോണ്‍: ക്ലബുകള്‍ക്ക് പണം ചെലവാക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യുവേഫ ഒഴിവാക്കുന്നു. ഫുട്‌ബോള്‍ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടയാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടപ്പിലാക്കിയിരുന്ന ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമമാണ് ഉപേക്ഷിക്കുന്നത്. നിയമത്തിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം ഇതിന് പകരം പുതിയ നിയമം കൊണ്ടുവരും. എന്നാല്‍ പുതിയ നിയമത്തില്‍ പണം ചിലവാക്കുന്നതിന് ക്ലബുകള്‍ക്ക് വലിയ നിയന്ത്രണം ഉണ്ടായിരിക്കില്ല. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ഒഴിവാക്കുന്നത് പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി പോലുള്ള […]

ന്യോണ്‍: ക്ലബുകള്‍ക്ക് പണം ചെലവാക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യുവേഫ ഒഴിവാക്കുന്നു. ഫുട്‌ബോള്‍ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടയാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടപ്പിലാക്കിയിരുന്ന ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമമാണ് ഉപേക്ഷിക്കുന്നത്. നിയമത്തിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം ഇതിന് പകരം പുതിയ നിയമം കൊണ്ടുവരും. എന്നാല്‍ പുതിയ നിയമത്തില്‍ പണം ചിലവാക്കുന്നതിന് ക്ലബുകള്‍ക്ക് വലിയ നിയന്ത്രണം ഉണ്ടായിരിക്കില്ല. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ഒഴിവാക്കുന്നത് പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി പോലുള്ള സമ്പന്ന ക്ലബുകള്‍ക്ക് ആശ്വാസമാകും. ഇവര്‍ വലിയ ട്രാന്‍സ്ഫറുകളിലൂടെ കൂടുതല്‍ ശക്തരാകുന്നത് വരും സീസണില്‍ കാണാന്‍ സാധിക്കും.
പിഎസ്ജിയെ പോലെ പല ക്ലബുകളും ഉയര്‍ന്നു വരാനും ഈ നിയമം എടുത്തു കളയുന്നതോടെ സാധ്യതയുണ്ട്. എന്നാല്‍ പണം ഇല്ലാത്ത ക്ലബുകള്‍ക്ക് യുവേഫയുടെ ഈ നീക്കം വലിയ തിരിച്ചടിയാകും. അവര്‍ക്ക് വലിയ ടീമുകളോടുള്ള അന്തരം കൂടാനും ചെറിയ ക്ലബുകള്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്താനുമുള്ള സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന വിലയിരുത്തലുമുണ്ട്. പുതിയ നീക്കം യൂറോപ്യന്‍ ഫുട്‌ബോളില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് വരുംദിവസങ്ങളില്‍ അറിയാം.