യൂറോപ്യന്‍ സൂപ്പര്‍ ലീഗ്: നടപടിക്കൊരുങ്ങി യുവേഫ; റയല്‍, ബാഴ്സലോണ, യുവന്റസ് ടീമുകളെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും രണ്ട് സീസണുകളില്‍ വിലക്കിയേക്കും; വന്‍തുക പിഴയ്ക്കും സാധ്യത
ലണ്ടന്‍: സമാന്തര ലീഗുമായി മുന്നോട്ടുപോകുന്ന ക്ലബുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങി യുവേഫ. യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഇനിയും പിന്മാറാത്ത സാഹചര്യത്തില്‍ റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് യുവേഫ ആവര്‍ത്തിച്ചു. 'യുവേഫയുടെ എത്തിക്സ് ആന്‍ഡ് ഡിസിപ്ലിനറി ഇന്‍സ്പെക്ടേഴ്സ് 'സൂപ്പര്‍ ലീഗ്' പ്രോജെക്റ്റുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ടീമുകള്‍ യുവേഫയുടെ നിയമപരമായ ചട്ടക്കൂടിനെ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.' യുവേഫ പ്രസ്താവനയിലൂടെ […]

ലണ്ടന്‍: സമാന്തര ലീഗുമായി മുന്നോട്ടുപോകുന്ന ക്ലബുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങി യുവേഫ. യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഇനിയും പിന്മാറാത്ത സാഹചര്യത്തില്‍ റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് യുവേഫ ആവര്‍ത്തിച്ചു.
'യുവേഫയുടെ എത്തിക്സ് ആന്‍ഡ് ഡിസിപ്ലിനറി ഇന്‍സ്പെക്ടേഴ്സ് 'സൂപ്പര്‍ ലീഗ്' പ്രോജെക്റ്റുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ടീമുകള്‍ യുവേഫയുടെ നിയമപരമായ ചട്ടക്കൂടിനെ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.' യുവേഫ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യൂറോപ്പിലെ 12 വമ്പന്‍ ക്ലബ്ബുകള്‍ ചേര്‍ന്ന് ലീഗ് പ്രഖ്യാപിച്ചത്. അധികൃതരുടെ ഭീഷണിയും ആരാധകരോഷം വ്യാപകമാകുകയും ചെയ്തതോടെ ബാക്കിയുള്ളവര്‍ പിന്മാറി. എന്നാല്‍ വമ്പന്‍ ക്ലബുകള്‍ തുടരുകയായിരുന്നു. വന്‍ തുക പിഴക്കു പുറമെ ഈ ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഒന്നോ രണ്ടോ സീസണുകളിലേക്ക് വിലക്കാനുള്ള തീരുമാനവും യുവേഫ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
യുവേഫയും ഫിഫയും അടക്കം സമ്മര്‍ദം ശക്തമാക്കിയിട്ടും സൂപ്പര്‍ ലീഗ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങാതെ മൂന്ന് ക്ലബുകളും തുടരുകയായിരുന്നു. കൂടുതല്‍ സ്വീകാര്യമായ തരത്തില്‍ അതു നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്നാണ് ക്ലബുകളുടെ പ്രഖ്യാപനം. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ടേന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ് വ്യക്തമാക്കിയിരുന്നു.