കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍

ഉഡുപ്പി: കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതിയെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി പിന്നീട് മരണപ്പെടുകയും ചെയ്തു. ഇതോടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഉഡുപ്പി സ്വദേശിനിയായ 21കാരിയാണ് സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. 24 വയസ്സുള്ള യുവാവുമായി യുവതി ഏഴുമാസമായി ബന്ധത്തിലായിരുന്നു. കാമുകന്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തുവരികയാണ്. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ആദ്യ വിവാഹത്തെക്കുറിച്ച് അറിഞ്ഞ യുവതി വിഷാദാവസ്ഥയിലാകുകയും കാമുകന്റെ ഭാര്യയുമായി വഴക്കുകൂടുകയും ചെയ്തു. തുടര്‍ന്നാണ് യുവതി അവശനിലയില്‍ […]

ഉഡുപ്പി: കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതിയെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി പിന്നീട് മരണപ്പെടുകയും ചെയ്തു. ഇതോടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഉഡുപ്പി സ്വദേശിനിയായ 21കാരിയാണ് സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്.

24 വയസ്സുള്ള യുവാവുമായി യുവതി ഏഴുമാസമായി ബന്ധത്തിലായിരുന്നു. കാമുകന്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തുവരികയാണ്. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ആദ്യ വിവാഹത്തെക്കുറിച്ച് അറിഞ്ഞ യുവതി വിഷാദാവസ്ഥയിലാകുകയും കാമുകന്റെ ഭാര്യയുമായി വഴക്കുകൂടുകയും ചെയ്തു. തുടര്‍ന്നാണ് യുവതി അവശനിലയില്‍ ആസ്പത്രിയിലായത്.

ഉഡുപ്പി കോലാല്‍ഗിരി സ്വദേശിനിയും ബിസിഎ ബിരുദധാരിയുമായ യുവതിയുടെ മരണം വിവാദമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Udupi: Woman in live-in relationship dies mysteriously, man disappears

Related Articles
Next Story
Share it