തുടര്‍ച്ചയായി ഒമ്പതോളം മോഷണങ്ങള്‍ നടത്തിയ സീരിയല്‍ കള്ളന്‍ അറസ്റ്റില്‍; 172 ഗ്രാം സ്വര്‍ണവും 3 ബൈക്കുകളും പിടിച്ചെടുത്തു
ഉഡുപ്പി: തുടര്‍ച്ചയായി ഒമ്പതോളം മോഷണങ്ങള്‍ നടത്തിയ സീരിയല്‍ കള്ളന്‍ അറസ്റ്റിലായി. മംഗളൂരു മംഗലദേവി സ്വദേശിയായ ചന്ദ്രശേഖര്‍ (25) ആണ് അറസ്റ്റിലായത്. ഞായറാഴ്ച കുക്കിക്കട്ടെ ജംഗ്ഷനില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തതതായി ചൊവ്വാഴ്ച ബന്നഞ്ചിലെ എസ്പി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പോലീസ് സൂപ്രണ്ട് (എസ്പി) വിഷ്ണുവര്‍ദ്ധന്‍ പറഞ്ഞു. 2020 ഒക്ടോബര്‍ മുതല്‍ നഗരത്തില്‍ നടന്ന ഒമ്പത് സീരിയല്‍ മോഷണക്കേസുകളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 9,38,200 രൂപ വിലമതിക്കുന്ന 172.02 ഗ്രാം സ്വര്‍ണവും മൂന്ന് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. എസ്പിയുടെ […]

ഉഡുപ്പി: തുടര്‍ച്ചയായി ഒമ്പതോളം മോഷണങ്ങള്‍ നടത്തിയ സീരിയല്‍ കള്ളന്‍ അറസ്റ്റിലായി. മംഗളൂരു മംഗലദേവി സ്വദേശിയായ ചന്ദ്രശേഖര്‍ (25) ആണ് അറസ്റ്റിലായത്. ഞായറാഴ്ച കുക്കിക്കട്ടെ ജംഗ്ഷനില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തതതായി ചൊവ്വാഴ്ച ബന്നഞ്ചിലെ എസ്പി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പോലീസ് സൂപ്രണ്ട് (എസ്പി) വിഷ്ണുവര്‍ദ്ധന്‍ പറഞ്ഞു. 2020 ഒക്ടോബര്‍ മുതല്‍ നഗരത്തില്‍ നടന്ന ഒമ്പത് സീരിയല്‍ മോഷണക്കേസുകളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
9,38,200 രൂപ വിലമതിക്കുന്ന 172.02 ഗ്രാം സ്വര്‍ണവും മൂന്ന് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. എസ്പിയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഡി.എസ്.പി ടി ആര്‍ ജയ്ശങ്കര്‍, കാര്‍ക്കല സബ് ഡിവിഷനിലെ ഡി.എസ്.പി ഭരത് റെഡ്ഡി, ഉഡുപ്പി സര്‍ക്കിള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ (സി.പി.ഐ) മഞ്ജുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
പ്രതി അടുത്തിടെ നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയിരുന്നു. മംഗളൂരുവിലെ കങ്കനാടിയില്‍ സ്ഥിതിചെയ്യുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഇരുചക്ര വാഹന ഷോറൂമില്‍ നിന്ന് ടെസ്റ്റ് സവാരിക്ക് എടുത്ത ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ്. ഷോ റൂം സ്റ്റാഫുകളെ വഞ്ചിച്ചുകൊണ്ട് ഇയാള്‍ ബൈക്കുകള്‍ മോഷ്ടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ മണിപ്പാലിലും മംഗളൂരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബാര്‍ക്കെ, കങ്കണടി എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകള്‍ മോഷണത്തിനായി ഉപയോഗിച്ചു. ഉഡുപ്പി ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ നാല്, മണിപ്പാലില്‍ രണ്ട്, പദുബിദ്രി, മംഗളൂരുവിലെ കദ്രി, മുല്‍ക്കി പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും കുറ്റകൃത്യം നടന്നാല്‍ 100 എന്ന നമ്പറില്‍ വിളിക്കണമെന്നും അതിര്‍ത്തികള്‍ ഉടനടി അടച്ച് കുറ്റവാളികളെ കണ്ടെത്താന്‍ ഇത് ഞങ്ങളെ സഹായിക്കുമെന്നും പോലീസ് പറഞ്ഞു.