സ്വകാര്യ കോളജിലെ പ്രൊഫസര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉഡുപ്പി: സ്വകാര്യ കോളജിലെ പ്രൊഫസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റോണ സ്വദേശിയായ വെങ്കിടേഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം. വെള്ളിയാഴ്ച കോളേജിലെത്തിയ വെങ്കിടേഷ് പിന്നീട് വീട്ടില്‍ ചെന്ന് ഉടന്‍ വീട്ടിലേക്ക് വരാന്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഹെബ്രിയിലെ ഒരു സ്വകാര്യ കോളേജില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന ഭാര്യ ഈ സമയം ക്ലാസിലായിരുന്നു. എങ്കിലും ഭാര്യ ഉടനെ വീട്ടിലെത്തിയെങ്കിലും അപ്പോഴേക്കും മരിച്ച നിലയില്‍ കാണുകയായിരുന്നു. സിര്‍സി സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായ വെങ്കടേഷ് അഞ്ച് വര്‍ഷം മുമ്പാണ് വിവാഹം […]

ഉഡുപ്പി: സ്വകാര്യ കോളജിലെ പ്രൊഫസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റോണ സ്വദേശിയായ വെങ്കിടേഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം. വെള്ളിയാഴ്ച കോളേജിലെത്തിയ വെങ്കിടേഷ് പിന്നീട് വീട്ടില്‍ ചെന്ന് ഉടന്‍ വീട്ടിലേക്ക് വരാന്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഹെബ്രിയിലെ ഒരു സ്വകാര്യ കോളേജില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന ഭാര്യ ഈ സമയം ക്ലാസിലായിരുന്നു. എങ്കിലും ഭാര്യ ഉടനെ വീട്ടിലെത്തിയെങ്കിലും അപ്പോഴേക്കും മരിച്ച നിലയില്‍ കാണുകയായിരുന്നു.

സിര്‍സി സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായ വെങ്കടേഷ് അഞ്ച് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. എന്നാല്‍ വെങ്കിടേഷുമായുള്ള വിവാഹത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ കുടുംബത്തിന് അറിയില്ലായിരുന്നു.

വെങ്കിടേഷ് മൂദ്ബിദ്രിയിലെ ഒരു സ്വകാര്യ കോളേജില്‍ പ്രൊഫസറായി ജോലി ചെയ്തിരുന്നു. എന്നാല്‍ കോവിഡ് ലോക്ക്ഡൗണ്‍ മൂലം മാര്‍ച്ച് മുതല്‍ ജോലി നഷ്ടപ്പെട്ടിരുന്നു. വെങ്കടേഷിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഹെബ്രി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറും ഉദ്യോഗസ്ഥരും പരിശോധന നടത്തി. പോലീസ് അന്വേഷണം നടക്കുന്നു.

Related Articles
Next Story
Share it