ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; റെയ്ഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

ഉഡുപ്പി: അനധികൃതമായി ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിര്‍വ ബൂത്തോട്ട് തോപനംഗാടിയില്‍ താമസിക്കുന്ന മുഹമ്മദ് ഖാലിദ് (36) ആണ് അറസ്റ്റിലായത്. റെയ്ഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശിര്‍വ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഡി എം ഷെയ്‌ലും സംഘവും റെയ്ഡ് നടത്തുകയായിരുന്നു. പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. പിന്നീട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പോലീസ് കൂടുതല്‍ റെയ്ഡ് നടത്തിയപ്പാള്‍ 80 കിലോയോളം ഗോമാംസം ഇയാളുടെ കൈവശമുണ്ടെന്നും അറുത്ത കാളക്കുട്ടിയെയും […]

ഉഡുപ്പി: അനധികൃതമായി ഗോമാംസം വില്‍പ്പന നടത്തിയെന്നാരോപിച്ച് ഉഡുപ്പിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശിര്‍വ ബൂത്തോട്ട് തോപനംഗാടിയില്‍ താമസിക്കുന്ന മുഹമ്മദ് ഖാലിദ് (36) ആണ് അറസ്റ്റിലായത്. റെയ്ഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശിര്‍വ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഡി എം ഷെയ്‌ലും സംഘവും റെയ്ഡ് നടത്തുകയായിരുന്നു. പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.

പിന്നീട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പോലീസ് കൂടുതല്‍ റെയ്ഡ് നടത്തിയപ്പാള്‍ 80 കിലോയോളം ഗോമാംസം ഇയാളുടെ കൈവശമുണ്ടെന്നും അറുത്ത കാളക്കുട്ടിയെയും കണ്ടെത്തി. കന്നുകാലികളെ വാങ്ങി അറുക്കുകയും ഉപജീവനത്തിനായി മാംസം വില്‍ക്കുകയും ചെയ്യാറുണ്ടെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഗോമാംസവും അറുത്ത കാളക്കുട്ടിയെയും കണ്ടുകെട്ടി. സംഭവത്തില്‍ ഷിര്‍വ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles
Next Story
Share it