കശുവണ്ടി ഫാക്ടറിയിലെ എലിശല്യം ഒഴിവാക്കാന്‍ ഭര്‍ത്താവ് വിഷം ചേര്‍ത്ത പപ്പായ സൂക്ഷിച്ചു; അബദ്ധത്തില്‍ കഴിച്ച ഭാര്യ മരണത്തിന് കീഴടങ്ങി

ഉഡുപ്പി: കശുവണ്ടി ഫാക്ടറിയിലെ എലികളെ കൊല്ലാന്‍ ഭര്‍ത്താവ് എലി വിഷം ചേര്‍ത്ത പപ്പായ കഷ്ണങ്ങള്‍ ഫാക്ടറിക്കത്തും വീട്ടിനകത്തും സൂക്ഷിച്ചു. ഇതില്‍ നിന്ന് അബദ്ധത്തില്‍ ഒരു കഷ്ണം കഴിച്ച ഭാര്യ മരണപ്പെട്ടു. ഉഡുപ്പി താലൂക്കിലെ കുഡി ഗ്രാമത്തിലെ ദേവരഗുണ്ടയില്‍ താമസിക്കുന്ന വാമന്‍ നായിക്കിന്റെ ഭാര്യ ശ്രീമതി (43)യാണ് എലി വിഷം കലര്‍ത്തിയ പപ്പായ കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. വാമന്‍ നായികിന്റെ ഉടമസ്ഥതയില്‍ വീടിന് സമീപം കശുവണ്ടി ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. കശുവണ്ടി ഫാക്ടറിയില്‍ എലിശല്യം രൂക്ഷമായതിനാല്‍ വാമന്‍ […]

ഉഡുപ്പി: കശുവണ്ടി ഫാക്ടറിയിലെ എലികളെ കൊല്ലാന്‍ ഭര്‍ത്താവ് എലി വിഷം ചേര്‍ത്ത പപ്പായ കഷ്ണങ്ങള്‍ ഫാക്ടറിക്കത്തും വീട്ടിനകത്തും സൂക്ഷിച്ചു. ഇതില്‍ നിന്ന് അബദ്ധത്തില്‍ ഒരു കഷ്ണം കഴിച്ച ഭാര്യ മരണപ്പെട്ടു. ഉഡുപ്പി താലൂക്കിലെ കുഡി ഗ്രാമത്തിലെ ദേവരഗുണ്ടയില്‍ താമസിക്കുന്ന വാമന്‍ നായിക്കിന്റെ ഭാര്യ ശ്രീമതി (43)യാണ് എലി വിഷം കലര്‍ത്തിയ പപ്പായ കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്.

വാമന്‍ നായികിന്റെ ഉടമസ്ഥതയില്‍ വീടിന് സമീപം കശുവണ്ടി ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. കശുവണ്ടി ഫാക്ടറിയില്‍ എലിശല്യം രൂക്ഷമായതിനാല്‍ വാമന്‍ നായിക് എലി വിഷം കലര്‍ന്ന പപ്പായ കഷ്ണങ്ങള്‍ സൂക്ഷിക്കുകയായിരുന്നു. ഒക്ടോബര്‍ 19ന് പതിവുപോലെ എലിയുടെ വിഷം കലര്‍ത്തിയ പപ്പായ പഴങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു.

അന്ന് ഉച്ചയ്ക്ക് ശ്രീമതി വിഷം കലര്‍ന്ന പപ്പായ കഷ്ണങ്ങള്‍ കഴിച്ചു. ഒക്ടോബര്‍ 20 ന് ശ്രീമതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്ത്രീ മരണപ്പെടുകയായിരുന്നു. മകള്‍ വിദ്യശ്രീയുടെ പരാതിയില്‍ ഉഡുപ്പി പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

Udupi: Mistaken consumption of poisoned fruit - Woman succumbs

Related Articles
Next Story
Share it