കട്ടക്കാലില്‍ സ്‌കൂട്ടറിന് പിന്നില്‍ ബസിടിച്ച് മുന്‍ പ്രവാസി മരിച്ചു

മേല്‍പ്പറമ്പ്: കളനാട് കട്ടക്കാലില്‍ സ്‌കൂട്ടറിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മുന്‍ പ്രവാസി മരിച്ചു. കളനാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ പയോട്ട ഹൗസില്‍ മുഹമ്മദ് അഷ്റഫ് പയോട്ട(64)യാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ കട്ടക്കാല്‍ കെ.എസ്.ടി.പി റോഡിലാണ് അപകടമുണ്ടായത്. മുഹമ്മദ് അഷ്റഫ് ഉദുമ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ അതേ ദിശയില്‍ നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ദൈനബി. മക്കള്‍: മന്‍സൂര്‍, മൈനാസ്. മരുമക്കള്‍: റോസാന, ഫര്‍സീന. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍, ഹമീദ്, റസിയ, ജമീല, പരേതരായ കുഞ്ഞബ്ദുല്ല, ഫാത്തിമ.
Next Story