ഉദുമയില്‍ വമ്പന്‍ ട്വിസ്റ്റ്; പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധു, നറുക്കെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി

ഉദുമ: ഭൂരിപക്ഷം ഉണ്ടെങ്കിലും ഉദുമ പഞ്ചായത്തില്‍ അപ്രതീക്ഷിതമായി യു.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ എന്‍. ചന്ദ്രന്റെ വോട്ട് അസാധുവാകുകയും എല്‍.ഡി.എഫും യു.ഡി.എഫും തുല്യ വോട്ടുകള്‍ വീതം നേടിയതിനാല്‍ വേണ്ടിവന്ന നറുക്കെടുപ്പില്‍ എല്‍.ഡി.എഫ് അംഗത്തെ ഭാഗ്യം തുണക്കുകയായിരുന്നു. ഇതോടെ സി.പി.എമ്മിലെ പി.വി രാജേന്ദ്രന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയതില്‍ യു.ഡി.എഫ് അതീവ ആഹ്ലാദത്തിലായിരുന്നു. എന്നാല്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അശ്രദ്ധ കാരണം വിജയിക്കാനുമായില്ല.
Next Story

