പെരിയ ഇരട്ടക്കൊല വിഷയം കാര്യമായ സ്വാധീനം ചെലുത്തിയില്ല; ഉദുമ പിടിച്ചെടുക്കാമെന്ന യു.ഡി.എഫ് മോഹം പൊലിഞ്ഞു

ഉദുമ: 34 വര്‍ഷക്കാലം എല്‍.ഡി.എഫ് കുത്തകയാക്കിവെച്ചിരിക്കുന്ന ഉദുമ നിയോജകമണ്ഡലം പിടിച്ചെടുക്കാമെന്ന യു.ഡി.എഫ് മോഹം അസ്ഥാനത്തായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവാണ് ഒടുവില്‍ ഉദുമ സ്വന്തമാക്കിയത്. സി.എച്ചിനെ പിന്തള്ളി ബാലകൃഷ്ണന്‍ പെരിയയാണ് ആദ്യം മുന്നിട്ടുനിന്നതെങ്കിലും പിന്നീട് സ്ഥിതി മാറുകയായിരുന്നു. 1987ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസിലെ കെ.പി കുഞ്ഞിക്കണ്ണന്‍ വിജയിച്ച ശേഷം പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസ് വിജയിച്ചിരുന്നില്ല. 2016 വരെ എല്‍.ഡി.എഫിനെ അനുഗ്രഹിച്ച ഉദുമ മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമെന്നായിരുന്നു […]

ഉദുമ: 34 വര്‍ഷക്കാലം എല്‍.ഡി.എഫ് കുത്തകയാക്കിവെച്ചിരിക്കുന്ന ഉദുമ നിയോജകമണ്ഡലം പിടിച്ചെടുക്കാമെന്ന യു.ഡി.എഫ് മോഹം അസ്ഥാനത്തായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവാണ് ഒടുവില്‍ ഉദുമ സ്വന്തമാക്കിയത്. സി.എച്ചിനെ പിന്തള്ളി ബാലകൃഷ്ണന്‍ പെരിയയാണ് ആദ്യം മുന്നിട്ടുനിന്നതെങ്കിലും പിന്നീട് സ്ഥിതി മാറുകയായിരുന്നു. 1987ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസിലെ കെ.പി കുഞ്ഞിക്കണ്ണന്‍ വിജയിച്ച ശേഷം പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസ് വിജയിച്ചിരുന്നില്ല. 2016 വരെ എല്‍.ഡി.എഫിനെ അനുഗ്രഹിച്ച ഉദുമ മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. 2011ലും 2016ലും ഉദുമ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. കുഞ്ഞിരാമന്‍ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. 2016ല്‍ കോണ്‍ഗ്രസിന്റെ കരുത്തനായ സ്ഥാനാര്‍ഥി കെ. സുധാകരനെ പരാജയപ്പെടുത്തി 70,679 വോട്ടിനാണ് കെ. കുഞ്ഞിരാമന്‍ വിജയിച്ചിരുന്നത്. സുധാകരന് 66, 487 വോട്ടാണ് ലഭിച്ചിരുന്നത്. 2019 ഫെബ്രുവരി 17ന് രാത്രി പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ സംഭവം ഉദുമ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് താത്ക്കാലിക തിരിച്ചടിയായി മാറിയിരുന്നു. കാസര്‍കോട് ലോക്‌സഭാമണ്ഡലം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ യു.ഡി.എഫിന് സാധിച്ചത് പെരിയ ഇരട്ടക്കൊല തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണായുധമാക്കിയതാണ്. ഉദുമ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടാകാനും ഈ സംഭവം കാരണമായി. എന്നാല്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ പെരിയ ഇരട്ടക്കൊല വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കുന്ന ഘടകമായില്ലെന്നാണ് തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്.

Related Articles
Next Story
Share it