ഉദുമയിലെ കവര്‍ച്ച: കര്‍ണാടക സ്വദേശി റിമാണ്ടില്‍; സഹോദരനെയും കൂട്ടാളിയെയും തിരയുന്നു

കാസര്‍കോട്: ഉദുമ മുതിയക്കാലില്‍ നിന്ന് കാറും ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ന്ന കേസില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. കര്‍ണാടക വിട്ടസാലത്തൂര്‍ കാട്ടുമലയിലെ പര്‍ഷബാത്ത് നുസൈറിനെ(25)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. മംഗളൂരു കൊണാജെ പൊലീസ് കഴിഞ്ഞയാഴ്ച മോഷണവസ്തുക്കളുമായി പര്‍ഷബാത്ത് നുസൈറിനെ പിടികൂടിയിരുന്നു. കൊണാജെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഉദുമ മുതിയക്കാലിലെ സുനില്‍കുമാറിന്റെ കാറും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ന്നത് നുസൈറും സഹോദരന്‍ സാദിഖും […]

കാസര്‍കോട്: ഉദുമ മുതിയക്കാലില്‍ നിന്ന് കാറും ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ന്ന കേസില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. കര്‍ണാടക വിട്ടസാലത്തൂര്‍ കാട്ടുമലയിലെ പര്‍ഷബാത്ത് നുസൈറിനെ(25)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. മംഗളൂരു കൊണാജെ പൊലീസ് കഴിഞ്ഞയാഴ്ച മോഷണവസ്തുക്കളുമായി പര്‍ഷബാത്ത് നുസൈറിനെ പിടികൂടിയിരുന്നു. കൊണാജെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഉദുമ മുതിയക്കാലിലെ സുനില്‍കുമാറിന്റെ കാറും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ന്നത് നുസൈറും സഹോദരന്‍ സാദിഖും കൂട്ടാളി ഷമ്മാസും ചേര്‍ന്നാണെന്ന് വ്യക്തമായി. ഈ വിവരം അറിഞ്ഞതോടെ ബേക്കല്‍ പൊലീസ് നുസൈറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി മുഖാന്തിരം പൊലീസ് നുസൈറിനെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. നുസൈറിനെ പിടികൂടുന്നതിനിടെ കര്‍ണാടക പൊലീസിലെ എസ്.ഐ ശരണപ്പയ്ക്ക് കുത്തേറ്റിരുന്നു. സാദിഖിനെയും ഷമ്മാസിനെയും പിടികൂടുന്നതിന് ബേക്കല്‍ പൊലീസ് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കി. ഉദുമയില്‍ നിന്ന് മോഷ്ടിച്ച കാറിലാണ് പര്‍ഷബാത്ത് നുസൈര്‍ അടക്കമുള്ള സംഘം സഞ്ചരിച്ചിരുന്നത്. കര്‍ണാടക എസ്.ഐക്ക് കുത്തേറ്റ കേസുള്ളതിനാല്‍ കാര്‍ വിട്ടുകിട്ടിയിട്ടില്ലെന്ന് ബേക്കല്‍ പൊലീസ് പറഞ്ഞു. പുല്ലൂരില്‍ വീട് കുത്തിതുറന്ന് എട്ടായിരം രൂപ കവര്‍ന്നതും ഇതേ സംഘമാണ്. നുസൈറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അമ്പലത്തറ പൊലീസും കോടതിയില്‍ ഹരജി നല്‍കും.

Related Articles
Next Story
Share it