17 ലക്ഷത്തോളം രൂപയുടെ സ്വര്‍ണവുമായി ഉദുമ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയില്‍

മംഗളൂരു: 17 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വര്‍ണവുമായി ഉദുമ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ഉദുമ സ്വദേശിയായ അന്‍വര്‍ സാദത്തി(23)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് അന്‍വര്‍ സാദത്ത് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. സ്റ്റീരിയോ കേബിള്‍, മെഴുകുതിരി സ്റ്റാന്റ്, ബിസ്‌കറ്റ് ഉണ്ടാക്കുന്ന യന്ത്രം എന്നിവയ്ക്കകത്ത് ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത്. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ സന്തോഷ്, കെ ലളിത രാജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Related Articles
Next Story
Share it