പാതയോര ശുചീകരണവുമായി ഉദുമ പഞ്ചായത്ത്

ഉദുമ: മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് പാതയോര ശുചീകരണ പ്രവര്‍ത്തനം നടത്തി. പഞ്ചായത്തിലൂടെ കടന്നുപോകുന്ന ബേക്കല്‍ പാലം മുതല്‍ നമ്പ്യാര്‍കീച്ചല്‍ വരെയുള്ള സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലെയും മാലിന്യങ്ങളാണ് ശുചീകരിച്ചത്. 1 മുതല്‍ 21 വരെയുള്ള വാര്‍ഡുകളിലെ പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വി.ഇ.ഒ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി. […]

ഉദുമ: മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്ത് പാതയോര ശുചീകരണ പ്രവര്‍ത്തനം നടത്തി. പഞ്ചായത്തിലൂടെ കടന്നുപോകുന്ന ബേക്കല്‍ പാലം മുതല്‍ നമ്പ്യാര്‍കീച്ചല്‍ വരെയുള്ള സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലെയും മാലിന്യങ്ങളാണ് ശുചീകരിച്ചത്. 1 മുതല്‍ 21 വരെയുള്ള വാര്‍ഡുകളിലെ പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വി.ഇ.ഒ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി. പാതയോരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തതിനോടൊപ്പം വലിയതോതിലുള്ള മാലിന്യ കൂമ്പാരങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റുകയും ചെയ്തു. ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി കൈമാറും. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡണ്ട് പി. ലക്ഷ്മി നിര്‍വ്വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി ബാലകൃഷ്ണന്‍, എം. ബീവി, പി. സുധാകരന്‍, പഞ്ചായത്ത് സെക്രട്ടറി പി. ദേവദാസ്, കെ.സി. പ്രവീണ്‍ കുമാര്‍, പി. ഷീന, ഗോപിനാഥ്, ഷീബ, സനൂജ, എ.പി. അഭിരാജ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it