ഉദുമ പഞ്ചായത്ത് കേരളോത്സവം; റെഡ് വേള്‍ഡ് കൊപ്പല്‍ ജേതാക്കള്‍
പാലക്കുന്ന്: രണ്ടാഴ്ചയിലേറെയായി നടന്നു വരുന്ന ഉദുമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. റെഡ് വേള്‍ഡ് കൊപ്പല്‍ ജേതാക്കളായി. നാസ്‌ക് നാലാംവാതുക്കലും പീപ്പിള്‍സ് ഉദുമയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.പാലക്കുന്ന് അംബിക ഔഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം സിനിമാ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോടന്‍ സംസ്‌ക്കാരത്തെക്കുറിച്ചും ഭാഷ തനിമയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.പ്രസിഡണ്ട് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി. ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. വിജയന്‍, […]

പാലക്കുന്ന്: രണ്ടാഴ്ചയിലേറെയായി നടന്നു വരുന്ന ഉദുമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. റെഡ് വേള്‍ഡ് കൊപ്പല്‍ ജേതാക്കളായി. നാസ്‌ക് നാലാംവാതുക്കലും പീപ്പിള്‍സ് ഉദുമയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പാലക്കുന്ന് അംബിക ഔഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം സിനിമാ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോടന്‍ സംസ്‌ക്കാരത്തെക്കുറിച്ചും ഭാഷ തനിമയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പ്രസിഡണ്ട് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.വി. ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. വിജയന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ബീബി, പി. സുധാകരന്‍, ഭരണസമിതി അംഗങ്ങളായ ഹാരിസ് അങ്കക്കളരി, കെ. വിനയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി. ദേവദാസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.കെ. മുകുന്ദന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.ആര്‍. ഗംഗാധരന്‍, അഡ്വ. മോഹനന്‍, വാസു മാങ്ങാട്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനൂജ സൂര്യപ്രകാശ്, യൂത്ത് കോര്‍ഡിനേറ്റര്‍ വിജീഷ് കുമാര്‍ പ്രസംഗിച്ചു.