നികുതി പിരിവില്‍ ഉദുമ പഞ്ചായത്തിന് മികച്ച നേട്ടം; സംസ്ഥാന തലത്തില്‍ ഒമ്പതാം സ്ഥാനം

പാലക്കുന്ന്: 2022-23 വര്‍ഷത്തെ കെട്ടിട നികുതി പിരിവില്‍ മികച്ച നേട്ടവുമായി ഉദുമ പഞ്ചായത്ത്. സംസ്ഥാന തലത്തില്‍ ഒമ്പതാം സ്ഥാനമാണ് ഉദുമയ്ക്ക്.ആകെ കിട്ടേണ്ട കെട്ടിട നികുതിയില്‍ ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയാണ് പിരിച്ചെടുത്തത്.സംസ്ഥാന തലത്തില്‍ നികുതി പിരിവില്‍ ഒമ്പതാം സ്ഥാനം നേടാനായത് അഭിമാനാര്‍ഹമായ നേട്ടം ആണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സെക്രട്ടറി പി. ദേവദാസ്, അസിസ്റ്റന്റ് സെക്രട്ടറി റെജി മോന്‍, ജൂനിയര്‍ സൂപ്രണ്ട് അനില്‍ കുഞ്ഞുമോന്‍, ജനപ്രതിനിധികള്‍ നികുതി പിരിവ് […]

പാലക്കുന്ന്: 2022-23 വര്‍ഷത്തെ കെട്ടിട നികുതി പിരിവില്‍ മികച്ച നേട്ടവുമായി ഉദുമ പഞ്ചായത്ത്. സംസ്ഥാന തലത്തില്‍ ഒമ്പതാം സ്ഥാനമാണ് ഉദുമയ്ക്ക്.
ആകെ കിട്ടേണ്ട കെട്ടിട നികുതിയില്‍ ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയാണ് പിരിച്ചെടുത്തത്.
സംസ്ഥാന തലത്തില്‍ നികുതി പിരിവില്‍ ഒമ്പതാം സ്ഥാനം നേടാനായത് അഭിമാനാര്‍ഹമായ നേട്ടം ആണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സെക്രട്ടറി പി. ദേവദാസ്, അസിസ്റ്റന്റ് സെക്രട്ടറി റെജി മോന്‍, ജൂനിയര്‍ സൂപ്രണ്ട് അനില്‍ കുഞ്ഞുമോന്‍, ജനപ്രതിനിധികള്‍ നികുതി പിരിവ് ഉദ്യോഗസ്ഥരായ സുരേഷ്ബാബു, ദിവ്യ, രാമകൃഷ്ണന്‍, ബേബി, വിപിന്‍, പ്രണവന്‍ എന്നിവരെയും പഞ്ചായത്ത് അഭിനന്ദിച്ചു.

Related Articles
Next Story
Share it