ഭര്‍തൃമതിയെ പീഡിപ്പിച്ച കേസില്‍ ഉദുമ സ്വദേശി അറസ്റ്റില്‍

ഉദുമ: ഭര്‍തൃമതിയെ 20 പേര്‍ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്‍ ഗഫൂറിനെയാ(31)ണ് കണ്ണൂരില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. ഗള്‍ഫില്‍ നിന്ന് ഗഫൂര്‍ നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി പ്രേമരാജന്‍, ഇന്‍സ്‌പെക്ടര്‍ വിനീഷ്‌കുമാര്‍ എന്നിവരുടെ പ്രത്യേക സ്‌ക്വാഡ് ഉദുമയിലെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരം ബേക്കല്‍ പൊലീസ് ഒരു വര്‍ഷം മുമ്പ് […]

ഉദുമ: ഭര്‍തൃമതിയെ 20 പേര്‍ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്‍ ഗഫൂറിനെയാ(31)ണ് കണ്ണൂരില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. ഗള്‍ഫില്‍ നിന്ന് ഗഫൂര്‍ നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി പ്രേമരാജന്‍, ഇന്‍സ്‌പെക്ടര്‍ വിനീഷ്‌കുമാര്‍ എന്നിവരുടെ പ്രത്യേക സ്‌ക്വാഡ് ഉദുമയിലെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതി പ്രകാരം ബേക്കല്‍ പൊലീസ് ഒരു വര്‍ഷം മുമ്പ് കേസെടുത്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ബേക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞ് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.
കേസിലെ 2 പ്രതികളെ നേരത്തെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അബ്ദുള്‍ ഗഫൂറിനെ ഹൊസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it